തിരുവനന്തപുരം: പ്രേമംനടിച്ച് യുവതിയെ വശത്താക്കി സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. പാലക്കാട് ആലത്തൂർ അരങ്ങാട്ട് പറമ്പ് ഐശ്വര്യ വീട്ടിൽ അനി എന്ന അനീഷി(38) നെയാണ് തിരുവനന്തപുരത്തുനിന്ന് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റും സോഫ്റ്റ്വേർ എൻജിനീയർമാരായ യുവതികളുമായി ബന്ധം സ്ഥാപിച്ച് അവരുടെ സ്വകാര്യനിമിഷങ്ങൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്നു സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളിൽ നിന്ന് ഇത്തരം ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. ഡിവൈ.എസ്.പി. എം. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കാനാണ് ഇയാൾ യുവതികളുടെ ചിത്രങ്ങൾ കൂടുതലായി ഉപയോഗിച്ചിരുന്നതെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. അനീഷിൽ നിന്ന് മൊബൈൽ ഫോൺ, ഫോട്ടോ അപ്ലോഡ് ചെയ്യാനായുള്ള സോഫ്റ്റുവേറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Content Highlights:womans private photos uploaded in internet; palakkad native arrested.
from mathrubhumi.latestnews.rssfeed https://ift.tt/2vhUm1I
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ