ചികിത്സയില്‍ കഴിയുന്ന കരുണാനിധിയെ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

ചികിത്സയില്‍ കഴിയുന്ന കരുണാനിധിയെ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു

Responsive Ads Here
ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിൽ സന്ദർശിച്ചു. കുണാനിധിയുടെ ആരോഗ്യ വിവരങ്ങൾ മകൻ എം.കെ സ്റ്റാലിനോടും ഡോക്ടർമാരോടും അദ്ദേഹം ആരാഞ്ഞുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സന്ദർശനത്തിനുശേഷം രാഹുൽഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. കരുണാനിധിയുമായി ദീർഘകാലത്തെ ബന്ധമാണ് തനിക്കുള്ളത്. വളരെ ശക്തനായ വ്യക്തിയാണ് അദ്ദേഹം. എത്രയുംവേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്ന ആശംസ കുടുംബാംഗങ്ങളെ അറിയിക്കാൻ സോണിയാഗാന്ധി നിർദ്ദേശിച്ചിട്ടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കാവേരി ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ആരോഗ്യനില വഷളായെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെ ആയിരുന്നു ഇത്.
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2NVTGa8
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages