തിരഞ്ഞെടുപ്പു വിജയത്തില്‍ ഇമ്രാന്‍ ഖാന് മോദിയുടെ അഭിനന്ദനം - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

തിരഞ്ഞെടുപ്പു വിജയത്തില്‍ ഇമ്രാന്‍ ഖാന് മോദിയുടെ അഭിനന്ദനം

ന്യൂഡൽഹി:പാകിസ്താൻ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട പാകിസ്താൻ തെഹ്രീക്ക് ഇ ഇൻസാഫ്(പി ടി ഐ) അധ്യക്ഷൻ ഇമ്രാൻ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പി ടി ഐ തിരഞ്ഞെടുക്കപ്പെട്ടതിൽ ഇമ്രാൻ ഖാനെ മോദി അഭിനന്ദിച്ചു.പാകിസ്താനിൽ ജനാധിപത്യം ആഴത്തിൽ വേരോടുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണം നടന്നത്. എന്നാൽ സംസാരം എത്രസമയം നീണ്ടുനിന്നെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.- ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പാകിസ്താൻ പ്രധാനമന്ത്രിയായി ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഇമ്രാൻ പ്രഖ്യാപിച്ചിട്ടുള്ളത്. PM @narendramodi spoke to Mr. Imran Khan, Chairperson of Pakistan Tehreek-e-Insaaf Party. pic.twitter.com/fQHNLd7QTm — Raveesh Kumar (@MEAIndia) July 30, 2018 content highlights:PM Narendra Modi congratulates Imran khan for election victory


from mathrubhumi.latestnews.rssfeed https://ift.tt/2AsL1KA
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages