പ്രതികള്‍ക്ക് അനിയന്ത്രിത പരോള്‍, ടി.പി.വധം ആസൂത്രിത കൊലപാതകമെന്നതിന് തെളിവ്: ചെന്നിത്തല - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 30, തിങ്കളാഴ്‌ച

പ്രതികള്‍ക്ക് അനിയന്ത്രിത പരോള്‍, ടി.പി.വധം ആസൂത്രിത കൊലപാതകമെന്നതിന് തെളിവ്: ചെന്നിത്തല

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് അനിയന്ത്രിതമായി പരോൾ അനുവദിക്കുന്ന സർക്കാർ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വളം വയ്ക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ ചട്ടങ്ങളും സാമാന്യ നീതിയും കാറ്റിൽ പറത്തിയാണ് ടി.പിയുടെ ഘാതകർക്ക് സർക്കാർ സൗജന്യങ്ങൾ നൽകുന്നത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടി.പി.കുഞ്ഞനന്തന് ഇതിനകം ഒരു വർഷത്തോളം പരോൾ കിട്ടി. മറ്റു പ്രതികൾക്കും വാരിക്കോരിയാണ് പരോൾ നൽകുന്നത്. സി.പി.എമ്മിന് വേണ്ടി കൊല നടത്തിയവരെ പാർട്ടി അധികാരത്തിലെത്തിയപ്പോൾ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് വഴി സി.പി.എം സ്പോൺസർ ചെയ്ത കൊലപാതകമാണ് ടി.പിയുടേതെന്ന് തെളിയുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഇത് വഴി പ്രേരണ നൽകുകയാണ് സർക്കാർ ചെയ്യുന്നത്. ടി.പി.വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കെ.കെ.രമയുടെ ആവശ്യത്തിന് സാധുത കൂടുതൽ ന്യായീകരിക്കപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Content Highlights: Limitless parole for accused proves TP Chandrasekharan Murder was planned:Ramesh Chennithala


from mathrubhumi.latestnews.rssfeed https://ift.tt/2mTYVLS
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages