ഉത്തരകൊറിയ പുതിയ മിസൈലുകള്‍ വികസിപ്പിക്കുന്നെന്ന് അമേരിക്ക - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

ഉത്തരകൊറിയ പുതിയ മിസൈലുകള്‍ വികസിപ്പിക്കുന്നെന്ന് അമേരിക്ക

Responsive Ads Here
വാഷിങ്ടൺ: ഉത്തരകൊറിയ വീണ്ടും പുതിയ മിസൈലുകൾ വികസിപ്പിക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഉത്തരകൊറിയയുടെ നീക്കത്തെ കുറിച്ച് അമേരിക്കയ്ക്ക് വിവരം ലഭിച്ചത്. ഇക്കഴിഞ്ഞയാഴ്ചകളിലാണ് ഉപഗ്രഹചിത്രങ്ങളും മറ്റു പുതിയ തെളിവുകളും അമേരിക്കയ്ക്ക് ലഭിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉന്നും തമ്മിൽ ജൂണിൽസിംഗപ്പുരിൽ നടത്തിയകൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉത്തരകൊറിയയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഏറ്റവും കുറഞ്ഞത് രണ്ട് ദ്രവ ഇന്ധന-ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ വികസിപ്പിക്കുന്നുവെന്ന് രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പ്യോങ്യാങ്ങിലെ സനുംഡോങ്ങിലാണ് ഇതിനുള്ള ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരകൊറിയ മേലിൽ ആണവഭീഷണി ഉയർത്തില്ലെന്ന് സിംഗപ്പുർ കൂടിക്കാഴ്ചയ്ക്കു ശേഷം ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.തന്റെ നയതന്ത്രവിജയമായാണ് ഈ പ്രഖ്യാപനത്തെ ട്രംപ് വിശേഷിപ്പിച്ചതും. എന്നാൽ ആണവ മിസൈൽ നിർമാണ-വികസന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന ഉറപ്പ് കിം പരസ്യമായി നൽകിയിരുന്നില്ല. ക്രമേണയുള്ള ആണവനിരായുധീകരണത്തെ കുറിച്ചായിരുന്നു അന്ന് കിം സംസാരിച്ചത്. content highlights: North korea developing new missiles says American intelligence agencies
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2vkGkMZ
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages