കൊച്ചി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഫയർഫോഴ്സിന്റെ പ്രത്യേക സംഘം ഇടുക്കിയിലേക്ക് തിരിച്ചു. 165 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയാണ് അയച്ചത്. അണക്കെട്ട് തുറക്കുന്നപക്ഷം വെള്ളം ഉയരാൻ ഇടയുള്ള സ്ഥലങ്ങൾ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ എട്ടിടങ്ങളിലും എറണാകുളം ജില്ലയിൽ 14 ഇടങ്ങളുമാണ് ഇങ്ങനെ കണ്ടെത്തിയിരിക്കുന്നത്. ഇവയെ പ്രത്യേക സെക്ടറുകളാക്കി തിരിച്ച് ചെറുതോണി മുതൽ ഏലൂർ വരെ അമ്പതോളം സ്കൂബ ഡൈവിങ് ടീമിനെ വിന്യസിക്കും. റെഡ് അലേർട്ട് കിട്ടിക്കഴിഞ്ഞാൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശാനുസരണം ഒഴിപ്പിക്കൽ നടപടി തുടങ്ങും. അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ് ഫയർഫോഴ്സ് സംഘം പുറപ്പെട്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/2Kanmhn
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ