ഇ വാർത്ത | evartha
നിലവിലെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ ആവശ്യമില്ലെന്ന് മന്ത്രി
ചെറുതോണി: നിലവിലെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്തേണ്ട ആവശ്യമില്ലെന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. കഴിഞ്ഞ 17 മണിക്കൂറിനിടെ ഉയര്‍ന്നത് 0.44 അടി മാത്രം. മണിക്കൂറില്‍ 0.02 അടി മാത്രമാണ് ജലനിരപ്പ് ഉയരുന്നത്.
മൂലമറ്റം പവര്‍ഹൗസില്‍ അഞ്ച് ജനറേറ്റര്‍ ഉപയോഗിച്ച് കൂടുതല്‍ വെദ്യുതി ഉത്പാദനം നടത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാമെന്നും മന്ത്രി പറഞ്ഞു. വന്‍ തോതില്‍ ജലം ഒഴുക്കിവിടുന്നത് വൈദ്യുതി ബോര്‍ഡിന് നഷ്ടമാണ്. എന്നാല്‍ മഴ കൂടുന്ന സാഹചര്യമുണ്ടായാല്‍ ട്രയല്‍ റണ്‍ നടത്തേണ്ടിവരും.
2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം. 2399 അടിയാകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണിയില്‍ ഷട്ടറുകള്‍ ഉയര്‍ത്തൂ. 2403 അടിയാണു പരമാവധി ശേഷി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2mUXwVE
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ