ട്രായ് മേധാവിയുടെ ആധാര്‍ വെല്ലുവിളി; ബാങ്ക് അക്കൗണ്ടുകള്‍ പരസ്യമാവരുതെന്ന് ഐടി സെക്രട്ടറി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

ട്രായ് മേധാവിയുടെ ആധാര്‍ വെല്ലുവിളി; ബാങ്ക് അക്കൗണ്ടുകള്‍ പരസ്യമാവരുതെന്ന് ഐടി സെക്രട്ടറി

ന്യൂഡൽഹി: ഒരാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒരിക്കലും പരസ്യമാവരുത് എന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം സെക്രട്ടറി അജയ് പ്രകാശ് സാവ്നി. ട്രായ് ചെയർമാൻ റാം സേവക് ശർമയുടെ ആധാർ വെല്ലുവിളിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആധാർ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുംആധാർ വിവരങ്ങൾ ഹാക്ക് ചെയ്യാൻ വെല്ലുവിളിക്കുകയും ചെയ്ത ആർഎസ് ശർമയുടെ ഫോൺ നമ്പർ മുതൽ വിവിധ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ ട്വിറ്ററിലെ ഹാക്കർമാർ പങ്കുവച്ചിരുന്നു. ഒരാൾ അദ്ദേഹത്തിന്റെ അക്കൗണ്ടുകളിലൊന്നിൽ ഒരു രൂപ നിക്ഷേപിക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒരിക്കലും പരസ്യമാവരുതെന്ന് പറഞ്ഞ സാവ്നി ഓൺലൈനിൽ ഒരാളുടെ പേര് വിവരങ്ങൾ ലഭ്യമാണെങ്കിൽ ഇന്റർനെറ്റ് സെർച്ച് ചെയ്താൽ മാത്രം മതിയെന്നും നിരവധി കാര്യങ്ങൾ ഓൺലൈനിൽ കാണാമെന്നുംപറഞ്ഞു. ബന്ധപ്പെട്ട മേഖലകൾ എപ്പോഴും സൂക്ഷിക്കണമെന്നും സാവ്നി പറഞ്ഞു. അദ്ദേഹം പറഞ്ഞു. എത്തിക്കൽ ഹാക്കർമാരായ എല്ലിയോട്ട് അൽഡേഴ്സൺ, കരൺ സായിനി, പുഷ്പേന്ദ്ര സിങ് തുടങ്ങിയവർ ശർമയുടെ വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുകയുണ്ടായി. ശർമയുടെ അക്കൗണ്ടിൽ ഒരു രൂപ നിക്ഷേപിച്ചയാൾ, തന്റെ പക്കൽ ശർമയുടെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളുടെ വിവരങ്ങൾ കയ്യിലുണ്ടെന്നും അവകാശപ്പെട്ടു. ആർഎസ് ശർമയുടെ വെല്ലുവിളിയെ തുടർന്ന് പുറത്തുവന്ന വിവരങ്ങൾ ആധാറിൽ നിന്നും ഹാക്ക് ചെയ്തെടുത്തവയല്ലെന്നാണ് യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്. നിലവിൽ ഓൺലൈനിൽ ലഭ്യമായ വിവരങ്ങൾ മാത്രമാണ് ഹാക്കർമാർ ചമഞ്ഞെത്തിയവർ പുറത്തുവിട്ടിട്ടുള്ളതെന്നും യുഐഡിഎഐ പറയുന്നു. Content Highlights:MeitY secretary says banking details shouldn't come out


from mathrubhumi.latestnews.rssfeed https://ift.tt/2LHEJfi
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages