അറസ്റ്റ് തീരുമാനമെടുക്കാന്‍ നാണയം ടോസ് ചെയ്ത വനിതാ പോലീസ് ഓഫീസര്‍മാരുടെ ജോലി തെറിച്ചു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 30, തിങ്കളാഴ്‌ച

അറസ്റ്റ് തീരുമാനമെടുക്കാന്‍ നാണയം ടോസ് ചെയ്ത വനിതാ പോലീസ് ഓഫീസര്‍മാരുടെ ജോലി തെറിച്ചു

ജോർജിയ: നനവുള്ള റോഡിൽ അമിത വേഗതയിൽ വാഹനം ഓടിച്ച സാറാ വെബിനെ അറസ്റ്റു ചെയ്യണമോ അതോ ടിക്കറ്റ് നൽകി വിട്ടയയ്ക്കണമോ എന്ന് തീരുമാനിക്കാൻ രണ്ടു വനിതാ ഓഫീസർമാർ മൊബൈൽ ഫോണിലെ കോയിൻ ടോസ് ആപ്ലിക്കേഷൻ ഉപയോഗിച്ചത് പോലീസ് ഓഫീസർമാരിൽ പൊതുജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നു ആരോപിച്ച് ഇരുവരേയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ജൂലായ് 26 വ്യാഴാഴ്ചയാണ് റോസ്വെൽ സിറ്റി കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ജൂലി ബ്രിച്ച്ബിൽ വനിതാ ഓഫീസർമാരായ കോർട്ട്നി ബ്രൗൺ, ക്രിസ്റ്റി വിൽസൻ എന്നിവരെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായി അറിയിച്ചത്. ഹെയർ സലൂൺ ജീവനക്കാരിയായിരുന്ന സാറാ അല്പം വൈകിയതുമൂലം അമിത വേഗതയിലാണ് വാഹനം ഓടിച്ചത്. വനിതാ ഓഫീസർമാർ വാഹനം തടഞ്ഞുനിർത്തി ഡ്രൈവറുടെ പേരിൽ നടപടി എടുക്കുന്നതിന് തീരുമാനിച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് അറസ്റ്റു ചെയ്യണമെന്ന് ഒരാൾ പറഞ്ഞപ്പോൾ, മറ്റൊരാൾ ടിക്കറ്റ് നൽകി വിട്ടയയ്ക്കണമെന്നും അഭിപ്രായപ്പെട്ടു. ഇരുവരും കാറിലിരുന്ന് എന്ത് ചെയ്യണമെന്ന് ചർച്ച ചെയ്തതിനുശേഷമാണ് കോയിൻ ടോസ് ചെയ്ത് തീരുമാനിക്കാം എന്ന് നിശ്ചയിച്ചത്. അതിനുള്ള കോയിൻ ടോസ് ആപ്പ് സെൽഫോണിലുണ്ടായിരുന്നു. എ വന്നാൽ അറസ്റ്റ് ചെയ്യാമെന്നും ആർ വന്നാൽ റിലീസ് ചെയ്യാമെന്നും തീരുമാനിച്ചു. നാണയ തല എ യും ടെയ്ൽ ആർ എന്നും നിശ്ചയിച്ചു. ടോസ് ചെയ്തപ്പോൾ എ യാണ് വന്നത്. ഉടനെ ഇവരെ അറസ്റ്റുചെയ്യുകയും ചെയ്തു. ഇവരുടെ ചർച്ച ബോഡി ക്യാമറയിൽ പതിഞ്ഞതാണ് ഇരുവർക്കും വിനയായത്. പ്രത്യേക സാഹചര്യത്തിൽ സാറയുടെ പേരിലുള്ള ചാർജ് ഒഴിവാക്കാൻ പ്രോസിക്യൂട്ടർ ഉത്തരവിട്ടു. വാർത്ത അയച്ചത് : പി.പി.ചെറിയാൻ


from mathrubhumi.latestnews.rssfeed https://ift.tt/2M1UZDW
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages