പ്രായം 63; കാമുകിമാര്‍ 5: കാമുകിമാർക്കായി മോഷണവും - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

പ്രായം 63; കാമുകിമാര്‍ 5: കാമുകിമാർക്കായി മോഷണവും

Responsive Ads Here
ന്യൂഡൽഹി: കാമുകിമാരുടെ ആഡംബരജീവിതത്തിന് ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ച 63-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശി ബന്ധുറാമിനെയാണ് പോലീസ് പിടികൂടിയത്. വടക്കൻ ഡൽഹിയിലെ ഒരു ഫാക്ടറിയിൽ നിന്ന് ലാപ്ടോപുകളും, എൽ.ഇ.ഡി ടിവിയും പണവും മോഷ്ടിച്ച കേസിലാണ്അറസ്റ്റ്. ആനന്ദ് പർബാത്തിലെ ചേരിയിൽ താമസിച്ചിരുന്ന അവിവാഹിതനായ ബന്ധുറാം 20 വർഷത്തിനിടെ നിരവധി മോഷണക്കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 63-കാരനായ ഇയാൾക്ക് അഞ്ച് കാമുകിമാരുണ്ട്. ഇവർക്ക് സമ്മാനമായി നൽകാനും ആഡംബരജീവിതം നയിക്കാനുമാണ് ബന്ധുറാം വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ചിരുന്നത്. കുടുംബത്തിൽ നിന്നും അകന്നുകഴിഞ്ഞിരുന്ന ഇയാൾ സ്ഥിരമായി മോഷണം നടത്താറുണ്ടായിരുന്നു. ഇതിനിടെയാണ് 28നും 40നും ഇടയിൽ പ്രായമുള്ള അഞ്ച് സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത്. മോഷ്ടിക്കുന്നതിൽ ഭൂരിഭാഗവും ഇവർക്ക് സമ്മാനമായി നൽകുകയായിരുന്നു പതിവ്. എന്നാൽ ബന്ധുറാം സമ്മാനിച്ചത് മോഷണവസ്തുക്കളായിരുന്നു എന്നത് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. ബന്ധുറാം അഞ്ചു സ്ത്രീകളുമായി അടുപ്പം പുലർത്തിയിരുന്നതും കാമുകിമാർ പരസ്പരം അറിഞ്ഞിരുന്നില്ല. സ്ഥിരമായി വ്യായാമം ചെയ്യുന്നതിനാലും, തലമുടി കറുപ്പിക്കുന്നതിനാലും ബന്ധുറാമിന്റെ യഥാർഥ പ്രായവും ഇവർക്ക് മനസിലാക്കാനായില്ല. കഴിഞ്ഞ ശനിയാഴ്ച വടക്കൻ ഡൽഹിയിലെ ഒരു ഫാക്ടറിയിൽ നിന്ന് രണ്ട് ലാപ്ടോപുകളും ടിവിയും 60000 രൂപയുമാണ് ബന്ധുറാം കവർച്ച ചെയ്തത്. സംഭവത്തിൽ കേസെടുത്ത സാരൈ റോഹില്ല പോലീസ് ഫാക്ടറിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആനന്ദ് പർബാത്തിൽ നിന്ന് ബന്ധുറാമിനെ അറസ്റ്റ് ചെയ്തു. സമീപപ്രദേശങ്ങളിൽ അടുത്തിടെ നടന്ന മറ്റുചില മോഷണങ്ങൾക്ക് പിന്നിലും ഇയാളാണെന്നും പോലീസ് വ്യക്തമാക്കി.
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2mX4byo
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages