ലൈംഗിക ശേഷി തെളിയിക്കാന്‍ യുവാവ് അശ്ലീലവീഡിയോ നിര്‍മ്മിച്ച് ഭാര്യവീട്ടുകാര്‍ക്ക് അയച്ചു - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

ലൈംഗിക ശേഷി തെളിയിക്കാന്‍ യുവാവ് അശ്ലീലവീഡിയോ നിര്‍മ്മിച്ച് ഭാര്യവീട്ടുകാര്‍ക്ക് അയച്ചു

Responsive Ads Here
ചെന്നൈ: വിവാഹമോചനം ഒഴിവാക്കാൻ അശ്ലീലവീഡിയോ നിർമ്മിച്ച് ഭാര്യയുടെ വീട്ടുകാർക്ക് അയച്ചുകൊടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികശേഷിയില്ലെന്നഭാര്യയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കാനായിരുന്നു യുവാവിന്റെ വിചിത്രമായ ശ്രമം. ഹൈദരാബാദ് സ്വദേശിയായ വിഭാവസു ആണ് ഭാര്യയുടെ ആരോപണത്തെ പ്രതിരോധിക്കാൻ അശ്ലീലവീഡിയോ നിർമ്മിച്ച് ഭർതൃപിതാവിനും ഭാര്യയുടെ അമ്മായിക്കും അയച്ചുകൊടുത്തത്. പുരുഷത്വത്തെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയായാണ് താൻ ഒരു യുവതിക്കൊപ്പമുള്ള ദൃശ്യങ്ങൾ അയച്ചുകൊടുത്തതെന്നാണ് വിഭാവസുവിന്റെ വിശദീകരണം. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മൂന്നാമതൊരാളാണ് ക്യാമറയിൽ പകർത്തിയത്. വീഡിയോ ദൃശ്യങ്ങൾ മൊബൈലിലൂടെ ലഭിച്ചതോടെ ഭാര്യവീട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ പരാതി നല്കുകയായിരുന്നു. ഐടി നിയമത്തിനു കീഴിലുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡനം, അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിവാഹശേഷം പതിനഞ്ച് ദിവസം മാത്രമാണ് വിഭാവസുവും ഭാര്യ അനുഷയും ഒന്നിച്ചുകഴിഞ്ഞത്. തുടർന്നാണ് വിഭാവസുവിനെതിരെ അനുഷ വിവാഹമോചന ഹർജി നല്കിയത്. വിവാഹത്തിനു മുമ്പുതന്നെ ഇരുവരും തമ്മിൽ അഭിപ്രായവ്യതാസങ്ങളുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഒരുതരത്തിലും പൊരുത്തപ്പെട്ട് പോകാനാവില്ലെന്നും ചോദ്യം ചെയ്യലിനിടെ ദമ്പതികൾ പറഞ്ഞതായി പോലീസ് അറിയിച്ചു. content highlights:Hyderabad man stars in porn video, sends it to in-laws, Divorce
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2vuour9
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages