മുബൈ: "ഇനിയൊരാളുടെയും ജീവൻ നഷ്ടപ്പെടരുത്. ഇനിയൊരച്ഛനും കരയരുത്", റോഡിലെ ഓരോ കുഴിയടക്കുമ്പോഴും മുബൈ സ്വദേശിയായ ദാദാറാവു ബിൽഹോർ മനസ്സിൽ ഉരുവിട്ട വാക്കുകളാണിവ. മൂന്ന് വർഷം മുമ്പ് റോഡിലെ കുഴിയിൽ വീണ് മകൻ മരിക്കുമ്പോൾ അവന് 16 വയസ്സു മാത്രമായിരുന്നു പ്രായം. മകന്റെ മരണം തള്ളിയിട്ടതു പോലുള്ള ശൂന്യതയിലേക്ക് ഇനിയൊരു വീട്ടുകാരും വീണ് പോവരുത്. ഒരു യാത്രക്കാരനും യാത്രാമധ്യേ ജീവൻ വെടിയേണ്ടി വരരുത്. ഈ ഒരൊറ്റ കാരണം കൊണ്ടാണ് ബിൽഹോർറോഡിലെ കുഴിയടക്കുന്ന ദൗത്യം സ്വയം ഏറ്റെടുക്കുന്നത്. ആ ദൗത്യം ഗൗരവതരമായി തന്നെ പ്രാവർത്തികമാക്കിയപ്പോൾമൂന്ന് വർഷം കൊണ്ട് ബിൽഹോർഅടച്ചത് 500ഓളം കുഴികളാണ്. കൃത്യമായി പറഞ്ഞാൽ 556 എണ്ണം. നഷ്ടപ്പെടാമായിരുന്ന അനേകം ജീവനുകളും അനേകം കുടുംബങ്ങളുടെ കണ്ണുനീരുമാണ് തന്റെ എളിയ ദൗത്യത്തിലൂടെ ബിൽഹോർ തടഞ്ഞത്. 2015 ജൂലൈ 28നാണ് റോഡിലെ വെള്ളം നിറഞ്ഞ കുഴിയിൽ പെട്ട്ബിൽഹോറിന്റെമകൻ പ്രകാശ് സഞ്ചരിച്ച ബൈക്ക് തെന്നി വീഴുന്നത്. ഗുരുതരാവസ്ഥയിൽ ആശുപത്രയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രാകാശ് ഒടുവിൽ മരണത്തിനു കീഴടങ്ങുകയും ചെയ്തു.മകന്റെ മരണ ശേഷം റോഡിലെ കുഴിയിൽ വീണ് മറ്റ് രണ്ട് മരണ വാർത്തകൾ കൂടി കേട്ടതോടെയാണ് കുഴികൾ സ്വയം അടയ്ക്കണമെന്ന ആശയം ബിൽഹോറിന്റെമനസ്സിൽ രൂപപ്പെടുന്നത്. "എന്റെ മകൻ പ്രകാശിന് സംഭവിച്ച അതേ വിധി മറ്റുള്ളവർക്കും സംഭവിക്കുന്നത് എനിക്ക് അത് അംഗീകരിക്കാനാവില്ല. ജനസംഖ്യ കൂടുതലുള്ള രാജ്യമാണ് നമ്മുടേത്. ഒരുലക്ഷം പേർ ഉത്സാഹിച്ചാൽ റോഡിലെ കുഴികളിൽ നിന്ന് പൂർണ്ണമായും നമ്മുടെ രാജ്യത്തിന് മുക്തി നേടാനാവും", ബിൽഹോർ പറയുന്നു
from mathrubhumi.latestnews.rssfeed https://ift.tt/2mSiSCX
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ