കെ.എസ്.ആർ.ടി.സിയെ മൂന്ന് മേഖലകളായി വിഭജിച്ചതോടെ അടിമുടി മാറാൻ ഒരുങ്ങുകയാണ് സർവീസകളും ചട്ടങ്ങളും. മൂന്ന് മേഖലകളിൽ ഏറ്റവും വലിയ മേഖലയായ വടക്കൻമേഖലയുടെ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച കോഴിക്കോട് തുടക്കം കുറിച്ചു. ജില്ലാ ട്രാൻസ്പോർട്ട് കമ്മീഷണർ എന്ന സ്ഥാനത്തിന് പകരം പുതിയ മേഖലാ ഡയറക്ടർ നിലവിൽ വന്നു. ഉത്തര മേഖലയുടെ ചുമതലയുള്ള ഡയറക്ടർ സി.വി രാജേന്ദ്രൻ മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു. പുതിയ വിഭജനങ്ങളുണ്ടാവുമ്പോൾ എന്ത് മാറ്റമാണ് ഉണ്ടാവാൻ പോവുന്നത് വടക്കൻ മേഖലയിൽ(ഉത്തരമേഖല) ആറ് ജില്ലകളാണ് ഉൾപ്പെടുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ. കോഴിക്കോട് ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും ഇവയുടെ പൂർണ നിയന്ത്രണം. മുമ്പ് കാസർകോട്കുമ്പള അടക്കമുള്ള ഭാഗത്തേക്ക് പോവുന്ന ബസ്സുകളുടെ നിയന്ത്രണം തിരുവനന്തപുരത്തെ മുഖ്യ ഓഫീസിൽ നിന്നായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഒരു മാറ്റം വരുമെന്നതാണ് ഇതിലെ ഏറ്റവും പ്രധാന കാര്യം. ജീവനക്കാരുടെ എല്ലാ കാര്യങ്ങളും അതാത് സോണിൽ നിന്നായിരിക്കും നിയന്ത്രിക്കുക. അതുകൊണ്ടു തന്നെ വടക്കൻ മേഖലയിൽ കെ.എസ്.ആർ.ടി.സിയെ കൂടുതൽ ലാഭകരമാക്കാമെന്ന വിശ്വാസമുണ്ട്. ഭാവി പ്രവർത്തനങ്ങൾ എങ്ങനെയൊക്കെയാവും മേഖലാ സോണുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ തിരുവനന്തപുരത്തെ മുഖ്യ ഓഫീസിന്റെ ഒരു പതിപ്പ് പോലെയാവും പ്രവർത്തിക്കുക. എം.ഡിയുടെ ഒരു പ്രതിനിധി എന്ന നിലയിലാവും മേഖലാ ഡയറക്ടർമാരുടെ പ്രവർത്തനം. അതേ അധികാരങ്ങളും ഉണ്ടാകും. പക്ഷെ മേഖലാ ഓഫീസുകൾ പൂർണമായും സജ്ജമായാൽ മാത്രമേ അതിന്റെ യഥാർഥ ലക്ഷ്യത്തിലേക്ക് എത്തുകയുള്ളൂ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾ സെൻട്രൽ സോണിലുണ്ട്.കെ.എസ്.ആർ.ടി.സിയെ മൂന്ന് മേഖലകളായി തിരിക്കണമെന്ന് സ്ഥാപനത്തിന്റെ പുന:സംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീൽഖന്ന ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കെഎസ്ആർടിസിയെ മൂന്നായി തിരിച്ചത്. യാത്രക്കാർക്ക് എത്രമാത്രം ഗുണകരമാവും കെ.എസ്.ആർ.ടി.സി യാത്രയെ കൂടുതലും ആശ്രയിക്കുന്നത് സാധാരണക്കാരും മലയോരത്തുള്ളവരുമൊക്കെയാണ്. നല്ല ലാഭകരമായി മാറ്റാൻ സോണുകൾ പ്രാവർത്തികമാവുന്നതോടെ സാധിക്കും. ആദിവാസി മേഖലകളിലേക്കടക്കം ലാഭം നോക്കാതെ സർവീസ് നടത്തും. മറ്റൊന്ന് സർവീസുകളുടെ കൃത്യത ഇവിടെ നിന്ന് തന്നെ പരിശോധിക്കാൻ സാധിക്കുമെന്നതാണ്. ഇത്തരം സർവീസുകൾ ചിലത് നഷ്ടമായിരിക്കുമെങ്കിലും അതിനെ മറ്റ് സർവീസുകൾ ലാഭകരമാക്കി, ഇത്തരം സർവീസുകളെ നിലനിർത്തി പോരാനുള്ള പ്രവർത്തനങ്ങൾ നിർദേശിക്കാനും മറ്റും സോണുകൾക്ക് സാധിക്കും. സോണുകൾ വരുന്നതുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉണ്ടാവുന്നുണ്ടല്ലോ ഏതൊരു സംരംഭം വരുമ്പോഴും അത് ഉണ്ടാവുന്നതല്ലേ, അതിനെ മൈൻഡ് ചെയ്യേണ്ട. അതെല്ലാം മാറ്റിവെച്ച് ജനങ്ങൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സർവീസ് നടത്താനാണ് സോണുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. മെച്ചപ്പെട്ട കളക്ഷനുകൾ ഉണ്ടാക്കികൊടുക്കുക. യാത്രക്കാരെ അതിഥികൾ എന്ന രീതിയിൽ കണക്കാക്കുക. അങ്ങനെ കൂടുതൽ ജനകീയമാവുക. ഇതാണ് മേഖലകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരെ സ്ഥലംമാറ്റുന്നതിനുള്ള അധികാരവും ഓരോ സോണിന്റേയും ചുമതലക്കാരനായിരിക്കും. അച്ചടക്കനടപടികൾ, അതാതു യൂണിറ്റുകളിലെ പരിശോധന തുടങ്ങിയവയുടെ ഉത്തരവാദിത്തം സോണൽ ഓഫിസർക്കായിരിക്കും. മേൽനോട്ട സ്ഥാനം ഉള്ളവർ യൂണിയനുകളുടെ ഭാരവാഹി സ്ഥാനം വഹിക്കരുതെന്നും നിർദേശമുണ്ട്. മാവേലി സർവീസുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് മാവേലി സർവീസുകൾ പുതിയ ലക്ഷ്യംവെച്ചുള്ളതാണ്. സി.എം.ഡി തലത്തിൽ അതിന്റെ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമായും അന്യ സംസ്ഥാന ബസ്സുകൾ ഉത്സവകാല ചൂഷണം നടത്തുന്നത് തടയുക എന്നതാണ് ലക്ഷ്യം. അതിന്റെ അവസാനഘട്ട പ്രവർത്തനത്തിലാണുള്ളത്. കോഴിക്കോടെ കെ.എസ്.ആർ.ടി.സി സമുച്ചയത്തെ എങ്ങനെ നന്നാക്കിയെടുക്കാം ആദ്യം നമ്മുടെ പൂമുഖം വൃത്തിയാക്കുക എന്നതാണ് എന്ത് കാര്യങ്ങൾ തുടങ്ങുമ്പോഴും ചെയ്യേണ്ടത്. ബി.ഒ.ടി അടിസ്ഥാനത്തിലുള്ളതാണ് കോഴിക്കോടെ സ്ഥാപനം. കെ.ടി.ഡി.എഫ്.സിക്കാണ് അതിന്റെ ഉത്തരവാദിത്വം. പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞുവെന്നാണ് പറയപ്പെടുന്നത്. അതിനെ കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും അങ്ങനെയുണ്ടെങ്കിൽ പ്രശ്നപരഹാരത്തിനുള്ള ശ്രമങ്ങൾ നടത്തും. നിലവിൽ ടോയ്ലറ്റ് അടക്കമുള്ള ഉപയോഗശൂന്യമാണെന്നാണ് അറിയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2AkkezU
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ