ഗുരുഗ്രാം: ഹരിയാണയിലെ ഗുരുഗ്രാമിൽ മദ്യപിച്ച് ലക്കുകെട്ട പോലീസ് ഓഫീസർ നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് നൃത്തം ചെയ്തു. ഗുരുഗ്രാമിലെ ഷീട്ല മാതാ റോഡിലാണ്ക്രൈം യൂണിറ്റിലെഇൻസ്പെക്ടറായ തരുൺ ദാഹിയ നടുറോഡിൽ തന്റെ ഫോർച്യൂണർ എസ്.യു.വി പാർക്ക് ചെയ്ത് പാട്ട് വെച്ച് നൃത്തം ചെയ്തത്. ഇതെത്തുടർന്ന് വൻ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടായെങ്കിലും ഇയാൾ വാഹനം മാറ്റാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് ഉണ്ടായ ട്രാഫിക്ക് ബ്ലോക്ക് നഗരത്തെ മുഴുവൻ നിശ്ചലമാക്കി. നിരവധി കാറുകളും ട്രെക്കുകളും റോഡിൽ കുടുങ്ങി. തുടർന്ന് നാട്ടുകാർ ഇടപെട്ട് പോലീസുകാരനോട് സംസാരിക്കുകയും വാഹനം മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇയാൾ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും തന്റെ നൃത്തം തുടരുകയുമാണ് ചെയ്തത്. താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു ഇയാളുടെ ഭീഷണി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഗുരുഗ്രാം പോലീസ് സ്ഥലത്തെത്തുകയും ഇയാളോട് വാഹനം മാറ്റാൻ ആവശ്യപ്പെടുകയും ചെയതു. എന്നാൽ നൃത്തെ തുടർന്ന ഇയാൾ പോലീസുകാരോടും കയർത്തു സംസാരിച്ചു. തുടർന്ന് പോലീസ് ഇയാളെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. video courtesy - Times of India/facebook content highlights:Gurugram: Drunk cop parks Fortuner in the middle of road, dances, blocks traffic
from mathrubhumi.latestnews.rssfeed https://ift.tt/2mWNmUo
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ