മറാഠ പ്രക്ഷോഭം: പുണെയില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 30, തിങ്കളാഴ്‌ച

മറാഠ പ്രക്ഷോഭം: പുണെയില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

മുംബൈ: സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് മറാഠ സമുദായ സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിനിടെ പുണെയിൽബസുകളടക്കം നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. പുണെ-നാസിക്ക് ദേശീയപാതയിൽ ചകാൻ വ്യവസായ മേഖലയിലാണ് വാഹനങ്ങൾക്ക് നേരെ ആക്രമണം നടന്നത്. വാഹനങ്ങൾക്ക് നേരെ കല്ലേറുമുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പ്രക്ഷോഭം അക്രമാസക്തമായതോടെ ചകാനിൽ അധികൃതർ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ പോലീസുകാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ രണ്ട് മറാഠ പ്രക്ഷോഭകർ ആത്മഹത്യ ചെയ്തു. നന്ദദിൽ ഒരാൾ തൂങ്ങിമരിക്കുകയും ഔറംഗാംബാദിൽ മറ്റൊരാൾ ട്രെയിനിന് മുന്നിലേക്ക് ചാടിയുമാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സർവകക്ഷിയോഗം വിളിച്ചിരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ ജയിൽ നിറയ്ക്കൽ സമരത്തിന് പ്രക്ഷോഭകർ ആഹ്വാനം ചെയ്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2mTVqp5
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages