ഇന്ത്യന്‍ പൗരത്വം: അസമില്‍ 40 ലക്ഷം പേര്‍ കരട്‌ പട്ടികയ്ക്ക് പുറത്ത്‌ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 30, തിങ്കളാഴ്‌ച

ഇന്ത്യന്‍ പൗരത്വം: അസമില്‍ 40 ലക്ഷം പേര്‍ കരട്‌ പട്ടികയ്ക്ക് പുറത്ത്‌

ഗുവഹട്ടി: അസമിൽ പൗരൻമാരുടെ ദേശീയ രജിസ്റ്ററിന്റെ (എൻ.ആർ.സി) അവസാന കരട് പട്ടിക പുറത്ത് വന്നപ്പോൾ 40 ലക്ഷത്തിലധികം പേർ പൗരത്വം നഷ് ടമാകുമെന്ന ആശങ്കയിൽ. 1951 ന് ശേഷം ഇതാദ്യമായിട്ടാണ് പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്നിന് ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ 1.9 കോടി ആളുകളുടേ പേരാണ് ഉൾപ്പെട്ടിരുന്നത്. 3.29 കോടി പേർ നൽകിയ പൗരത്വത്തിനായുള്ള അപേക്ഷയിൽ 2.89 പേരുടെ അപേക്ഷകൾ മാത്രമാണ് സ്വീകരിച്ചത്. പട്ടികയിൽ പേരില്ലാത്തവരുടെ പരാതികളും ആക്ഷേപങ്ങളും സെപ്റ്റംബർ 28 വരെ പരിഗണിക്കും. യഥാർത്ഥ ഇന്ത്യൻ പൗരൻമാർ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്നും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ സൈലേഷ് പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒഴിവാക്കിയ 40 ലക്ഷത്തോളം പേർക്ക് വോട്ട് ചെയ്യാൻ സാധിക്കുമോ എന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ കരട് പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ലിസ്റ്റിലില്ലാത്തവരെ പുറത്താക്കുകയോ അറസ്റ്റ് ചെയ്യുകയോ ഇല്ലെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ അസം പൗരത്വ രജിസ്ട്രേഷന്റെ അന്തിമ കരട് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. സ്വന്തം രാജ്യത്ത് ജനങ്ങൾ അഭയാർഥികളായി മാറുന്നത് ആശങ്കപ്പെടുത്തുന്നു. ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തിന്റെ ഭാഗമാണിത്. ജനങ്ങളുടെ ഒറ്റപ്പെടുത്തുകയും മനുഷ്യത്വം തകർക്കുകയും ചെയ്യുന്നു. ആധാറും പാസ്പോർട്ടും അടക്കമുള്ള രേഖകൾ ഉള്ളവരാണ് കരട് പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നത്. ഞാൻ പ്രധാനമന്ത്രിയോട് പറയുകയാണ്. ഈ ജനങ്ങളെ രക്ഷിക്കണം, അവരെ ഒറ്റപ്പെടുത്തരുത്. നിർബന്ധിത കുടിയിറക്കലിനാണോ സർക്കാർ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. അസമിലെ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നടപടികളാണ് നടക്കുന്നത്. വോട്ട് രാഷ്ട്രീയവും ഇതിന്റെ പിന്നിലുണ്ട്. ബംഗാളി സംസാരിക്കുന്നവരേയും ബിഹാറികളേയും പുറത്താക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മമത ആരോപിച്ചു. ഇങ്ങനെയൊരു നടപടി എടുക്കുന്നതിന് മുമ്പ് ബംഗാൾ സർക്കാരിനോട് ആലോചിക്കേണ്ടാതായിരുന്നെന്നും മമത പറഞ്ഞു. അസമിലെ പൗരത്വ കരട് പട്ടികയെചൊല്ലി ലോക്സഭയിലും പ്രതിഷേധമുയർന്നു. അതേ സമയം ചിലർ ഭീതിയുടെ അന്തരീക്ഷം അനാവശ്യമായി സൃഷ്ടിക്കുകയാണെന്നും. കരട് പട്ടിക മാത്രമാണ് പുറത്തിറങ്ങിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 1971 മാർച്ച് 25 ന് മുമ്പ് മുതൽ അസമിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്കാണ് പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2NUcd6E
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages