തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുന്നതിനിടെ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറി. ഇതുമൂലം ട്രെയിനുകൾ പലതും വൈകും. തിരുവനന്തപുരത്ത് നിന്ന് 11.15 ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് ഒരു മണിക്കൂർ വൈകി ഉച്ചയ്ക്ക് 12.23 നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട മറ്റു ട്രെയിനുകളും വൈകും.തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട ട്രെയിനുകളും വൈകും മഴയെ തുടർന്ന് തിരുവനന്തപുരത്തുള്ള ഡാമുകളും തുറന്ന് വിട്ടിട്ടുണ്ട്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലവസ്ഥാനിരീക്ഷ കേന്ദ്രം മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്. അതിരപ്പള്ളിയിൽ സഞ്ചാരികൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി വിനോദ സഞ്ചാര കേന്ദ്രം അടിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴയിൽ എൻ.എച്ച് 212 ൽ വെള്ളം കയറി. ഏതു നിമിഷവും ഈ വഴിയുള്ള യാത്ര തടസപ്പെടാൻ സാധ്യതയുണ്ട്. അതിശക്തമായ മഴ തുടരുന്നു. വയനാട് മൈസൂർ, ബെംഗളൂരു യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും
from mathrubhumi.latestnews.rssfeed https://ift.tt/2v2XqiX
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ