ലാഹോർ: നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാർക്ക് നേതാക്കളെ ക്ഷണിക്കാൻ അദ്ദേഹത്തിന്റെ പാർട്ടി പാക്കിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.റ്റി.ഐ) പദ്ധതിയൊരുക്കുന്നതിനിടെ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വാർത്താ ഏജൻസിയായ പി.റ്റി.ഐയുടെ റിപ്പോർട്ടുകൾ പ്രകാരം തെഹ്രീക്-ഇ-ഇൻസാഫ് മോദിയുൾപ്പെടെ ദക്ഷിണേഷ്യൻ കൂട്ടായ്മയായ സാർക്കിന്റെ എല്ലാ നേതാക്കളേയും ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്. ഇതിന്റെ അന്തിമ തീരുമാനം ഇനിയും വരാനിരിക്കുന്നേയുള്ളെന്നും റിപ്പോർട്ടിൽ പറയുന്നു. content highlights: Oath taking Ceremony Of Imran Khan, PM Modi may get invitation To Pakistan
from mathrubhumi.latestnews.rssfeed https://ift.tt/2LSL5HO
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ