ന്യുഡൽഹി: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഡൽഹി മെട്രോ സ്റ്റേഷനിൽ വെള്ളം കയറി. ലജ്പത് നഗറിലെ ബിക്കാജി കാമാ പ്ലേസ് മെട്രോ സ്റ്റേഷനിലാണ് വെള്ളം കയറിയത്. സ്റ്റേഷന്റെ പ്രവേശനകവാടം തകർന്നു. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു സ്റ്റേഷൻ ഉൾപ്പെടുന്ന പ്രദേശം. പ്രവേശന കവാടത്തിന്റെ ഭാഗത്താണ് വെള്ളം കയറിയത്. ഓഗസ്റ്റ് ആദ്യം സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ തന്നെ സ്റ്റേഷനിലുണ്ടായ കേടുപാടുകൾ തീർക്കുമെന്ന് അധികൃതർ അറിയിച്ചു. ജൂലായ് 29 ന് അർദ്ധരാത്രി പെയ്ത കനത്ത മഴയിൽ മെട്രോയ്ക്ക് അടുത്തുള്ള റിങ്ങ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാവുകയും അവിടെ നിന്നുള്ള വെള്ളം ബിക്കാജി കാമാ പ്ലേസ് മെട്രോ സ്റ്റേഷന്റെ മൂന്നാം ഗെയ്റ്റ് വഴി ഇരച്ചൂ കയറുകയായിരുന്നു. പ്രവേശന കവാടവും നടപാതയും വെള്ളത്തിൽ മുങ്ങി. പര്യാപ്തമായ ഓവുചാൽ സംവിധാനം ഇല്ലാത്തതാണ്വെള്ളം കയറി ഗെയ്റ്റിനു സമീപമുള്ള ഭാഗം പൊളിഞ്ഞുപോകാൻ കാരണമായത്. കഴിഞ്ഞ മാസം ഡൽഹി മജന്ത ലൈനിൽ തുറന്ന പുതിയ ഗ്രേറ്റർ കൈലാഷ് മെട്രോ സ്റ്റേഷനിലും ഇതേപോലെ വെള്ളം കയറിയിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ അവിടുത്തെ നടപ്പാത തകരുകയായിരുന്നു. content highlights: Delhi Metro Station, Rain Havok, Water flow in metro station,Delhi Bhikaji Cama Metro Station
from mathrubhumi.latestnews.rssfeed https://ift.tt/2K9CPyo
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ