ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.30അടിയായി. തിങ്കലാഴ്ച രാത്രി ജലനിരപ്പ് 2395 അടിയായപ്പോൾഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാർ തീരദേശവാസികൾക്ക് അതിജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ചിരുന്നു.ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ശക്തമാക്കി. ജലനിരപ്പ് 2397 അടിയായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഡാം തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. ഇതിനിടയിൽ പെരിയാർ തീരവാസികൾ ഒഴിഞ്ഞാൽ മതിയാകും. ഇപ്പോൾ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. മുൻ ദിവസങ്ങളെക്കാൾ കുറവാണെങ്കിലും നീരൊഴുക്കുണ്ട്. 2013-ൽ 2401 അടിയായിട്ടും ഡാം തുറന്നിരുന്നില്ല. പെരിയാർ തീരദേശവാസികൾക്ക് ജില്ലാ കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി നോട്ടീസ് നൽകി. ചെറുതോണി മുതൽ ഇടുക്കി ജില്ലയുടെ അതിർത്തിയായ കരിമണൽ വരെയുള്ള 400 കെട്ടിടങ്ങൾക്കാണ് നോട്ടീസ് നൽകിയത്. അടിയന്തരഘട്ടങ്ങളിൽ മണിക്കൂറുകൾക്കകം കെട്ടിടം ഒഴിയണമെന്നാണ് ഇതിൽ പറയുന്നത്. നടപടിക്രമങ്ങൾ മാത്രം തിങ്കളാഴ്ച രാത്രി 8.10-നാണം ഡാം സുരക്ഷാ വിഭാഗം ജലനിരപ്പ് 2395 അടി പിന്നിട്ടതായി കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ ഡാം സേഫ്റ്റി ആൻഡ് ഡ്രിപ് ചീഫ് എൻജിനീയർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രാക്ടീസ് മാത്രമാണെന്ന് ജില്ലാ കളക്ടർ കെ. ജീവൻ ബാബു പറഞ്ഞു. ഇതൊരു അറിയിപ്പ് മാത്രമാണ്. ഈ സമയത്ത് ആശങ്കപ്പെടേണ്ടതില്ല. ആളുകളെ മാറ്റിപാർപ്പിക്കണ്ടതുമില്ല. അത്തരം ഘട്ടത്തിൽ 12 മണിക്കൂറെങ്കിലും മുമ്പ് അറിയിപ്പ് നൽകും. എന്നിട്ട് ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കും. അഞ്ച് പഞ്ചായത്തുകളിലെ 12 സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകൾ മാത്രം തുറന്നാൽമതിയെന്നാണ് യോഗത്തിലെ തീരുമാനം. മുൻ കരുതലുകൾ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൊച്ചിയിൽ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-കര സേനാംഗങ്ങൾ ഏതു നിമിഷവും എത്താൻ തയ്യാറായിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തിൽ. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളിൽ ചെറുബോട്ടുകളുമായി തീരരക്ഷാസേനയുണ്ടാകും. എമർജൻസി കിറ്റ് നദിക്കരയോടുചേർന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികൾ (എമർജൻസി കിറ്റ്) കരുതണം. മൊബൈൽ ഫോൺ, ടോർച്ച്, അരലിറ്റർ വെള്ളം, ഒരു പാക്കറ്റ് ഒ.ആർ.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ചെറിയ കത്തി, ക്ലോറിൻ ഗുളിക, ആന്റിസെപ്റ്റിക് ലോഷൻ, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പറുകൾ എറണാകുളം -04841077 (7902200300, 7902200400) ഇടുക്കി -048621077 (9061566111, 9383463036) തൃശ്ശൂർ -04871077, 2363424 (9447074424). content highlights:Orange alert declared in Idukki dam
from mathrubhumi.latestnews.rssfeed https://ift.tt/2LzDWgk
via IFTTT
Post Top Ad
Responsive Ads Here
2018, ജൂലൈ 31, ചൊവ്വാഴ്ച
ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്;ജലനിരപ്പ് 2395.30 അടി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About sarwaaTesla
mathrubhumi.latestnews.rssfeed
ലേബലുകള്‍:
MATHRUBHUMI,
mathrubhumi.latestnews.rssfeed
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ