ജാതി,മത,രാഷ്ട്രീയ വ്യത്യാസമില്ലാതെ ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു-പി.എസ് ശ്രീധരന്‍ പിള്ള - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

ജാതി,മത,രാഷ്ട്രീയ വ്യത്യാസമില്ലാതെ ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു-പി.എസ് ശ്രീധരന്‍ പിള്ള

Responsive Ads Here
കോഴിക്കോട്: ബിജെപിയുടെ വാതിൽ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കുമുന്നിലും തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ള. ബിജെപി ഒരു കുടുംബമാണ്. അഭിപ്രായ വ്യത്യാസങ്ങൾ സ്വഭാവികമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെക്കപ്പെട് ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യമായ അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ ഉണ്ടാവുക സ്വാഭാവികം. പക്ഷെ അതിൽ വൈരുദ്ധ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം തുടരുക തന്നെ ചെയ്യും. മുൻപ് താൻ സംസ്ഥാന അധ്യക്ഷനായപ്പോൾ നിരവധി പേർ ബിജെപിയിലേക്ക് ചേർന്നിരുന്നു. നരേന്ദ്രമോദിയുടെ ഭരണം വലിയ സാധ്യതയാണ് കേരളത്തിന് മുന്നിൽ തുറന്നിട്ടിരിക്കുന്നത്. പഴയ സാഹചര്യം ആവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2mX5QEg
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages