വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തി; എറണാകുളത്ത് യുവാവ് പിടിയില്‍ - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തി; എറണാകുളത്ത് യുവാവ് പിടിയില്‍

Responsive Ads Here
തൃപ്പൂണിത്തുറ: വീട്ടുവളപ്പിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ നടക്കാവ് കറുകശ്ശേരിൽ അഖിലി(25)നെയാണ് ഉദയംപേരൂർ എസ്.ഐ. കെ.എ. ഷിബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒരു ചെറിയ പൊതികഞ്ചാവും പിടിച്ചതായി എസ്.ഐ. അറിയിച്ചു. കഞ്ചാവിന്റെയും മയക്ക് മരുന്നുകളുടെയും ഉപയോഗം വർധിച്ചു വരുന്നതായുള്ള പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിലിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. എ.എസ്.ഐ. രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ എം.ജി. സന്തോഷ്, രാജേഷ്, ജോസ്, ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അഖിലിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2KcIwLU
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages