പശുക്കടത്തുകാരെ തല്ലണം, മരത്തില്‍ കെട്ടിയിടണം; ബി.ജെ.പി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

പശുക്കടത്തുകാരെ തല്ലണം, മരത്തില്‍ കെട്ടിയിടണം; ബി.ജെ.പി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

ആൽവാർ(രാജസ്ഥാൻ): പശുക്കടത്തുകാരെ കയ്യിൽ കിട്ടിയാൽ തല്ലണമെന്നും, ശേഷം മരത്തിൽ കെട്ടിയിട്ട് പോലീസിനെ അറിയിക്കണമെന്നും ബി.ജെ.പി എം.എൽ.എ യുടെ ആഹ്വാനം. വിവാദ പരാമർശങ്ങൾ കൊണ്ട് നേരത്തെയും വാർത്തയിൽ ഇടംനേടിയ ബി.ജെ.പി നേതാവ് ഗ്യാൻ ദേവ് അഹൂജയാണ് ഈ പരാമർശം നടത്തിയത്. കഴിഞ്ഞ ആഴ്ച്ച പശുക്കടത്ത് നടത്തി എന്നാരോപിച്ച് റക്ബർ ഖാൻ എന്നയാളെ ആൾകൂട്ടം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ലാലാവണ്ടി ഉൾപ്പെടുന്ന മണ്ഡലത്തിലെ എം.എൽ.എയാണ് അഹൂജ. കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു അഹൂജയുടെ പ്രസ്താവന. സ്ഥലം സന്ദർശിച്ച ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 20 രാത്രിയായിരുന്നു റക്ബാർ ഖാൻ കൊല്ലപ്പെട്ടത്. എന്നാൽ താൻ ഉദ്ദേശിച്ചത് പശുക്കടത്തുകാരെ ജനങ്ങൾ ഒരുപാട് മർദിക്കരുതെന്നാണെന്നും അവർ രക്ഷപ്പെടാതിരിക്കാൻ മരത്തിൽ കെട്ടിയിട്ട് പോലീസിനെ ഏൽപ്പിക്കണമെന്നാണെന്നും എം.എൽ.എ പിന്നീട് പറഞ്ഞു. ആരും നിയമം കയ്യിലെടുക്കാതിരിക്കാനാണ് തന്റെ പ്രസ്താവനയെന്നും അഹൂജ കൂട്ടിച്ചേർത്തു. യുവാവിന്റെ കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ് അവരെ ഉടൻ വിട്ടയക്കണം. പോലീസുകാർ നിരപരാധികളെ കരുവാക്കുകയാണ്. പോലീസ് കസ്റ്റഡിയിലാണ് യുവാവ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവാവിന്റെയും കൂട്ടുകാരന്റെയും പേരിൽ പശുക്കടത്തിന് കേസ് റെജിസ്റ്റർ ചെയ്യണം- അഹൂജ ആവശ്യപ്പെട്ടു. മൂന്ന് തവണ എം.എൽ.എ ആയിട്ടുള്ള ഗ്യാൻ ദേവ് അഹൂജ തന്റെ പ്രസ്താവനകൾ കാരണം മുൻപും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. പശുക്കടത്തുകാർ കൊല്ലപ്പെടേണ്ടവരാണെന്നായിരുന്നു കഴിഞ്ഞ വർഷം അഹൂജയുടെ പ്രസ്താവന. ജെ.എൻ.യു വിൽ നിന്ന് എല്ലാ ദിവസവും ആയിരക്കണക്കിന് ഗർഭനിരോധന ഉറകളും ഗർഭചിദ്രത്തിനുള്ള കുത്തിവെപ്പുകളും മദ്യക്കുപ്പികളും കിട്ടാറുണ്ടെന്ന പ്രസ്താവനയും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ദില്ലിയിൽ നടക്കുന്ന പകുതി ബലാത്സംഗങ്ങളും ചെയ്യുന്നത് ജെ.എൻ.യു വിദ്യാർത്ഥികളാണെന്നും അഹുജ അഭിപ്രായപ്പെട്ടിരുന്നു. content highlights:Give cow smugglers 2-4 slaps, tie them to a tree and inform police: BJP MLA Gyan Dev Ahuja


from mathrubhumi.latestnews.rssfeed https://ift.tt/2mYdQ7U
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages