തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ വെള്ളം ഒറ്റയടിക്കു തുറന്നുവിടില്ലെന്നും ഘട്ടംഘട്ടമായേ തുറന്നുവിടുകയുള്ളുവെന്നും വൈദ്യുത വകുപ്പുമന്ത്രി എം എം മണി. ജലനിരപ്പ് 2397 അടി അല്ലെങ്കിൽ 2398 അടി എത്തുമ്പോൾ ഘട്ടങ്ങളായി മാത്രമേ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുകയുള്ളു. ഓരോ ഘട്ടത്തിലും മുന്നറിയിപ്പുകൾ നൽകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്. ഒറ്റയടിക്ക് അണക്കെട്ടു തുറക്കുന്നത് വലിയദുരന്തത്തിനു വഴിവയ്ക്കും. ദുരന്തം ഒഴിവാക്കാൻ സാധിക്കുന്ന വിധത്തിൽ, എറണാകുളം, ഇടുക്കി ജില്ലയിലെ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാവണം കാര്യങ്ങൾ നടപ്പാക്കേണ്ടതെന്ന് നിർദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതോടെ ഇന്നലെ രാത്രിയോടെ അതിജാഗ്രതാ നിർദേശം- ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. content highlights:Idukki dam shutters to be opened in phases says M M Mani
from mathrubhumi.latestnews.rssfeed https://ift.tt/2KdKWd4
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ