ചെറുതോണി: നിലവിലെ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ഉടൻ ട്രയൽ റൺ നടത്തേണ്ട ആവശ്യമില്ലെന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. കഴിഞ്ഞ 17 മണിക്കൂറിനിടെ ഉയർന്നത് 0.44 അടി മാത്രം. മണിക്കൂറിൽ 0.02 അടി മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. മൂലമറ്റം പവർഹൗസിൽ അഞ്ച് ജനറേറ്റർ ഉപയോഗിച്ച് കൂടുതൽ വെദ്യുതി ഉത്പാദനം നടത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാമെന്നും മന്ത്രി പറഞ്ഞു. വൻ തോതിൽ ജലം ഒഴുക്കിവിടുന്നത് വൈദ്യുതി ബോർഡിന് നഷ്ടമാണ്. എന്നാൽ മഴ കൂടുന്ന സാഹചര്യമുണ്ടായാൽ ട്രയൽ റൺ നടത്തേണ്ടിവരും. Content Highlights: Idukki dam, Orange Alert, Trial run
from mathrubhumi.latestnews.rssfeed https://ift.tt/2AqO321
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ