അസമില്‍ പൗരത്വമില്ലാത്തവരില്‍ മുന്‍ രാഷ്ട്രപതിയുടെ സഹോദരനും കുടുംബവും - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

അസമില്‍ പൗരത്വമില്ലാത്തവരില്‍ മുന്‍ രാഷ്ട്രപതിയുടെ സഹോദരനും കുടുംബവും

ന്യൂഡൽഹി: അസമിൽ കഴഞ്ഞ ദിവസം പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരടുപട്ടികയിൽ നിന്ന് പുറത്തായവരിൽ അന്തരിച്ച മുൻ രാഷ്ട്രപതി ഫക്റുദ്ദീൻ അലി അഹമ്മദിന്റെ സഹോദരനും കുടുംബവും ഉൾപ്പെടുന്നതായി റിപ്പോർട്ട്. അസമിലെ കംരുപ് ജില്ലയിൽ റംഗിയയിൽ താമസിക്കുന്നവരാണ് ഫക്റുദ്ദീൻ അലി അഹമ്മദിന്റെ സഹോദരന്റെ കുടുംബം. പട്ടികയിൽതന്റേയും കുടുംബത്തിലെ ഒരാളുടേയും പേരില്ലെന്ന് ഫക്റുദ്ദീൻ അലിയുടെ സഹോദരൻ ഇക്രാമുദ്ദീൻ അലി അഹമ്മദിന്റെ മകൻ സിയാഹുദ്ദീൻ പറഞ്ഞു. ഇത് ഞെട്ടലുണ്ടാക്കുന്നതാണ്. എന്റെപിതാവിന്റെ പേരും മരിച്ച് പോയവരുടെ പട്ടികയിലില്ല,പൗരത്വത്തിനായി വേണ്ട ആവശ്യമായ രേഖകൾ അധികൃതർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 40 ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെടാതിരുന്നത്. 3.29 കോടി പേർ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും 2.89 കോടി പേർക്ക് മാത്രമാണ് പട്ടികയിൽ ഇടംപിടിക്കാനായത്. പട്ടികയിൽ ഉൾപ്പെടാതിരുന്ന ഓരോരുത്തർക്കും പൗരത്വം തെളിയിക്കുന്നതിനായുള്ള വ്യക്തിഗത കത്തുകൾ നൽകുമെന്ന് സെൻസസ് കമ്മീഷണറും രജിസ്ട്രാർ ജനറലും കൂടിയായ ശൈലേഷ് പറഞ്ഞു. ഓരോ പ്രക്രിയയും സുതാര്യമായിട്ടാണ് നടപ്പാക്കുന്നത്. ആക്ഷേപങ്ങളും പരാതികളും പരിഹരിക്കും. എല്ലാവർക്കും അവരുടെ പൗരത്വം തെളിയിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലിസ്റ്റിനെതിരെ മമത ബാനർജി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2ArWqKy
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages