ഒഡീഷ തീരത്ത് അന്തരീക്ഷ ചുഴി; കേരളത്തില്‍ മഴ അഞ്ചു ദിവസം തുടരും - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

ഒഡീഷ തീരത്ത് അന്തരീക്ഷ ചുഴി; കേരളത്തില്‍ മഴ അഞ്ചു ദിവസം തുടരും

Responsive Ads Here
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യും. മഴയ്ക്കൊപ്പം കാറ്റമുണ്ടാകും. മൺസൂൺ സംസ്ഥാനത്ത് ശക്തിപ്രാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് കാരണം ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത് തിങ്കളാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നും മിക്കയിടങ്ങളിലും ശക്തമായി തുടരുകയാണ്.മഴയെ തുടർന്ന് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. മലയോരമേഖലകളിൽ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടി ഷോക്കേറ്റതിനെ തുടർന്ന് ജോർജുകുട്ടി എന്നയാൾ മരിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർജാഗ്രത പാലിക്കണം.തിരുവനന്തപുരത്തെ പ്രഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കനത്തമഴയെ തുടർന്ന് കണ്ണൂരിലെ ചിലയിടങ്ങളിലെ സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. കൊട്ടിയൂർ, കേളകം, കണിച്ചാർ, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഇതിനു പകരമായി അടുത്ത അവധിദിനം പ്രവൃത്തിദിവസമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2OtQweR
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages