ക്വലാലംപുർ: നാലുവർഷം മുൻപ് മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച്. 370 വിമാനം ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ പുറത്തുനിന്ന് ആരോ ഇടപെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. മലേഷ്യയുടെ നേതൃത്വത്തിലുള്ള 19 അംഗ അന്താരാഷ്ട്രസംഘം നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടമായതിനുശേഷം വിമാനം റൂട്ട് മാറി ഏഴു മണിക്കൂറിലധികം പറന്നിട്ടുണ്ടെന്ന മലേഷ്യയുടെ കണ്ടെത്തൽ റിപ്പോർട്ടിൽ ശരിവെച്ചിട്ടുണ്ട്. അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കണ്ടെടുക്കുന്നതുവരെ വിമാനം അപ്രത്യക്ഷമായതിന്റെ യഥാർഥ കാരണം കണ്ടെത്താനാവില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ കോക് സൂ ചോൻ പറഞ്ഞു.പൈലറ്റുമാർ രണ്ടുപേരും അസ്വാഭാവികമായി പെരുമാറിയതിന് തെളിവില്ല. യാത്രക്കാരിൽ വിമാനം പറത്താൻ പരിശീലനം ലഭിച്ചവരാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൈലറ്റ് നടത്തിയ അട്ടിമറിയാണിതെന്ന് പറയാനാവില്ല. പൈലറ്റിനെ ബന്ദിയാക്കിയോ മറ്റോ ഉള്ള പുറത്തുനിന്നുള്ള ഇടപെടൽ ഈ സാഹചര്യത്തിൽ തള്ളിക്കളയാനാകില്ല -ചോൻ പറഞ്ഞു.2014 മാർച്ച് നാലിനാണ് 239 പേരുമായി ക്വലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്ക് പോകുകയായിരുന്ന വിമാനം കാണാതായത്. ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണതാകാമെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്താനായിരുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2uXL8sn
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ