മല്യയുടെ കൈമാറ്റം: ജയിൽമുറിയുടെ ദൃശ്യങ്ങൾ കൈമാറാൻ ഇന്ത്യയോട് കോടതി ലണ്ടൻ: മദ്യവ്യവസായി വിജയ് മല്യയെ പാർപ്പിക്കാനുദ്ദേശിക്കുന്ന ജയിൽമുറിയുടെ ദൃശ്യങ്ങൾ മൂന്നാഴ്ച്ചയ്ക്കകം സമർപ്പിക്കണമെന്ന് ഇന്ത്യക്ക് ബ്രിട്ടീഷ് കോടതിയുടെ നിർദേശം. മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താതെ തുടരുന്നതിനിടെയാണ് കോടതിയുടെ നിർദേശം. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലാണ് മല്യയുടെ കേസിൽ വാദം കേൾക്കൽ തുടരുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറാണെന്നും സാമ്പത്തികബാധ്യത സ്വത്തുക്കൾ വിറ്റ് അടച്ചുതീർക്കാമെന്നും മല്യ കഴിഞ്ഞയിടയ്ക്ക് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് കൈമാറിക്കഴിഞ്ഞാൽ മല്യയെ പാർപ്പിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ മൂന്നാഴ്ച്ചയ്ക്കകം അറിയിക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്. വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച കേസിൽ സെപ്തംബർ 12നാണ് കോടതി ഇരുരാജ്യങ്ങളുടെയും വാദംകേൾക്കൽ അവസാനിപ്പിക്കുക. അതുവരെ മല്യയുടെ ജാമ്യകാലാവധി നീട്ടിയിട്ടുമുണ്ട്. 13,000 കോടി രൂപയാണ് മല്യ ഇന്ത്യയിലെ ബാങ്കുകൾക്ക് നൽകാനുള്ളത്. തന്റെ സ്വത്തുക്കൾ വിറ്റാൽ ഈ കടം വീട്ടാനാകുമെന്നാണ് മല്യയുടെ വാദം. തനിക്ക് 13,960 കോടി രൂപയുടെ ആസ്തിയുണ്ടെന്നും മല്യ പറയുന്നു. Content Highlights:Vijay Mallya extradition case, Uk court onVijay Mallya extradition case,Vijay Mallya
from mathrubhumi.latestnews.rssfeed https://ift.tt/2M5EeYB
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ