ജെസ്‌നയ്ക്ക് പിന്നാലെ ഷബിന; പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച, ദുരൂഹതയേറുന്നു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

ജെസ്‌നയ്ക്ക് പിന്നാലെ ഷബിന; പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച, ദുരൂഹതയേറുന്നു

കൊല്ലം: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിന് സമാനമായി കൊല്ലത്ത് നിന്നും മറ്റൊരു പെൺകുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. അഞ്ചാലുംമൂട് ആണിക്കുളത്ത് ചിറയിൽ ഇബ്രാഹിംകുട്ടിയുടെ മകൾ ഷബിന(18)യെയാണ് ജൂലായ് 17 മുതൽ കാണാതായത്. വീട്ടിൽ നിന്ന് പി.എസ്.സി പരിശീലന ക്ലാസിന് പോയ ഷബിനയെ ദുരൂഹസാഹചര്യത്തിൽ കാണാതാകുകയായിരുന്നു. ഷബിനയുടെ തിരോധാനത്തിൽ പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ജൂലായ് 17ന് രാവിലെ 9.30-നാണ് കടവൂരിലെ പി.എസ്.സി പരിശീലന കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് ഷബിന വീട്ടിൽ നിന്നിറങ്ങിയത്. പെൺകുട്ടിയുടെ ബാഗും പുസ്തകങ്ങളും പിന്നീട് കൊല്ലം ബീച്ചിൽ നിന്ന് കണ്ടെത്തിയിരുന്നു. കൊല്ലം ബീച്ചിന് സമീപത്തെ റോഡിലൂടെ പെൺകുട്ടി നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അതിനിടെ, പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഈ യുവാവും ഷബിനയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് കാണാതാകുന്നതിന്റെ മൂന്നുദിവസം മുമ്പാണ് വീട്ടുകാർ അറിഞ്ഞത്. 5.5 അടി ഉയരവും ഇരുനിറവും മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഷബിന, കാണാതാകുന്ന ദിവസം കറുത്ത ടോപ്പും ബ്രൗൺ കളർ പാന്റും ഷാളുമായിരുന്നു ധരിച്ചിരുന്നത്. പെൺകുട്ടിയെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും വിവരം ലഭിക്കാത്തതിനാൽ പോലീസ് അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Orn9tA
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages