ഇ വാർത്ത | evartha
ഹൃതിക് റോഷനും സൂസെന്‍ ഖാനും വീണ്ടും വിവാഹിതരാകുന്നു ?
ബോളിവുഡ് താരം ഹൃതിക് റോഷനും സൂസെന്‍ ഖാനും വീണ്ടും ഒരുമിക്കുന്നുവെന്ന വാര്‍ത്ത ഒരു ഇടവേളയ്ക്ക് ശേഷം പിന്നെയും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്ത് പ്രചരിക്കപ്പെട്ടു.
മക്കളായ ഹൃഷാനും ഹൃതാനുമൊരുമിച്ച് അവധിക്കാലം ആഘോഷിച്ച ചിത്രങ്ങളും വീഡിയോയും ഹൃതിക് റോഷനും സൂസെനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് പുതിയ വാര്‍ത്തകള്‍ ഉടലെടുത്തിരിക്കുന്നത്. എന്നാല്‍ ഹൃതിക് റോഷന്റെ അടുത്ത സുഹൃത്ത് ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി.
‘ഹൃതിക്കും സൂസെന്നും ഏറ്റവും നല്ല സുഹൃത്തുക്കളാണ്. ആ സൗഹൃദത്തിന് ഒരു കോട്ടവും ഇതുവരെയും സംഭവിച്ചിട്ടില്ല. വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചാല്‍ അത് അവര്‍ തന്നെ വ്യക്തമാക്കും. വെറുതെ തോക്കില്‍ കയറി വെടിവയ്ക്കരുത്. അവര്‍ നല്ല മാതാപിതാക്കളാണ്.
അച്ഛന്റേയും അമ്മയുടേയും കടമ കൃത്യമായി നിറവേറ്റുന്നു. മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന സന്തോഷകരമായ നിമിഷങ്ങള്‍ ഇരുവരും ഒഴിവാക്കാറില്ല.’ സുഹൃത്ത് വ്യക്തമാക്കി. 2016ലും ഇത്തരത്തില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. അന്ന് അത് നിഷേധിച്ച് സൂസെന്‍ തന്നെയാണ് രംഗത്ത് വന്നത്.
‘തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പരത്തരുതെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. ഹൃത്വിക്കുമായി ഇനിയൊരു മുന്നോട്ടുള്ള ജീവിതം ഉണ്ടാകില്ല. പക്ഷേ, ഞങ്ങള്‍ എന്നും നല്ല സുഹൃത്തുക്കളായിരിക്കും.’ സൂസെന്‍ വ്യക്തമാക്കി. നാലു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2000ലാണ് ഹൃതിക് റോഷനും സൂസെന്‍ ഖാനും വിവാഹിതരായത്. 2013ല്‍ ഇരുവരും പിരിയുകയും തൊട്ടടുത്ത വര്‍ഷം നിയമപരമായി ബന്ധം വേര്‍പെടുത്തുകയും ചെയ്തു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OxKlX0
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ