കോഴിക്കോട് നടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണം;സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു; വോളിബോള്‍ അസോസിയേഷനില്‍ പ്രതിസന്ധി - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ജൂലൈ 31, ചൊവ്വാഴ്ച

demo-image

കോഴിക്കോട് നടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണം;സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു; വോളിബോള്‍ അസോസിയേഷനില്‍ പ്രതിസന്ധി

Responsive Ads Here

ഇ വാർത്ത | evartha
കോഴിക്കോട് നടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണം;സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു; വോളിബോള്‍ അസോസിയേഷനില്‍ പ്രതിസന്ധി

.com/blogger_img_proxy/

സംസ്ഥാന വോളീബോള്‍ അസോസിയേഷനില്‍ പൊട്ടിത്തെറി. 66 ാമത് ദേശീയ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജീവന്‍ രാജിവെച്ചു. ജനറല്‍ കണ്‍വീനറും വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസോസിയേറ്റ് സെക്രട്ടറിയുമായ നാലകത്ത് ബഷീറാണ് ആരോപണം നേരിടുന്നത്.

ദേശീയ വോളിയില്‍ കണ്‍വീനറുടെ വണ്‍മാന്‍ ഷോയാണ് നടന്നത്. പല സബ് കമ്മിറ്റി കണ്‍വീനര്‍മാരും പണം ചെലവഴിച്ച വിവരം അറിഞ്ഞില്ല. ചാമ്പ്യന്‍ഷിപ്പിന്റെ കണക്ക് ഓഡിറ്റ് ചെയ്തതായി അറിയില്ലെന്നും രാജീവന്‍ പറയുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിലും വരവു ചെലവു കണക്കുകളിലും പൊതുജനങ്ങള്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കണമെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇടപെടണമെന്നും രാജീവന്‍ ആവശ്യപ്പെട്ടു.

സംഘാടക സമിതി ചെയര്‍മാന്‍ എം മെഹബൂബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള അന്വേഷണ സമിതിയില്‍ വിശ്വാസമുണ്ടെന്നും രാജീവന്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്റെ വരവ് ചെലവ് കണക്ക് അവതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ നടന്നിരുന്നു.

ദേശീയ വോളി നടത്തിപ്പില്‍ ഒമ്പതര ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്നാണ് അസോസിയേഷന്‍ വിശദീകരണം. അതേസമയം സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വൈസ് പ്രസിഡന്റ് പി രാജീവനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2As6FP0
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages