'അന്ന് ഞാന്‍ പെറ്റി ബൂര്‍ഷ്വ ഇന്ന് മുഖ്യമന്ത്രി യുഎസിലേക്ക' ചോദ്യവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

'അന്ന് ഞാന്‍ പെറ്റി ബൂര്‍ഷ്വ ഇന്ന് മുഖ്യമന്ത്രി യുഎസിലേക്ക' ചോദ്യവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോകുമ്പോൾ ചരിത്രം ഓർമ്മിപ്പിച്ച് പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ ഫെയ്സ്ബുക് പോസ്റ്റ്. തന്നെ അമേരിക്കൻ ചെരുപ്പ്നക്കിയെന്ന് പരിഹസിച്ചവരെയാണ് അവരുടെ നേതാവ് അമേരിക്കയിലേക്ക് പോവുന്നെന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നതെന്നാണ് പോസ്റ്റിൽ പറയുന്നത്. എത്ര വേഗമാണ് കാലം മാറുന്നതെന്നും ആദർശങ്ങൾ വ്യത്യാസപ്പെടുന്നതെന്നും അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുന്നുമുണ്ട്. വ്യക്തിപരമായിട്ടല്ല, എന്നാലും മുഖ്യമന്ത്രി പിണറായി വിജയൻ മയോ ക്ലിനിക്കിലേക്ക് എന്ന വാർത്ത വായിക്കുമ്പോൾ ഓർമ്മ വരുന്നത് വി-ഗാർഡിലെ തൊഴിലാളി സമരമാണ്. അന്ന് സിഐടിയു പ്രവർത്തകരെന്നെ വിളിച്ചത് പെറ്റിബൂർഷ്വാ, അമേരിക്കൻ ചെരിപ്പ് നക്കി എന്നൊക്കെയായിരുന്നു. ആ സമയത്ത് ഞാനൊരു ചെറുകിട ബിസിനസ്സുകാരൻ മാത്രമാണ്, ആകെയുള്ളത് പഴയൊരു ലാമ്പി സ്കൂട്ടറും...എത്ര പെട്ടന്നാണ് കാലം മാറുന്നതും ആദർശങ്ങളും ആശയസംഹിതകളും മാറുന്നതും!!-കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ചോദിക്കുന്നു. ഓഗസ്റ്റ് 19നാണ് വിദഗ്ധചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. content highlights:kochouseph chittilappilly fb post against pinarayi vijayans american trip for treatment


from mathrubhumi.latestnews.rssfeed https://ift.tt/2LEhUJw
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages