സെന്‍സെക്‌സ് 157 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 30, തിങ്കളാഴ്‌ച

സെന്‍സെക്‌സ് 157 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ റെക്കോഡ് നിരക്കിൽ ക്ലോസ് ചെയ്തു. പൊതുമേഖല ബാങ്കുകൾ, എനർജി എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 157.55 പോയന്റ് ഉയർന്ന് 37494.40ലും നിഫ്റ്റി 41.10 പോയന്റ് നേട്ടത്തിൽ 11319.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1617 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1026 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, വേദാന്ത, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, ടെക് മഹീന്ദ്ര, സൺ ഫാർമ, മാരുതി സുസുകി, ടാറ്റ സ്റ്റീൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐടിസി, വിപ്രോ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഈയാഴ്ച നടക്കാനിരിക്കുന്ന ആർബിഐയുടെ പോളിസി യോഗം, വരാനിരിക്കുന്ന കോർപ്പറേറ്റ് പ്രവർത്തന ഫലങ്ങൾ എന്നിവയിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണിയിലെ മുന്നേറ്റം.


from mathrubhumi.latestnews.rssfeed https://ift.tt/2uY5f9K
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages