നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്ക്കും സമീർ വർമയ്ക്കും വിജയത്തുടക്കം. പുരുഷ വിഭാഗത്തിൽ ഇരുവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷന്മാരുടെ സിംഗിൾസിൽ പ്രണോയ് ന്യൂസീലൻഡിന്റെ അഭിനവ് മനോട്ടയെ ഏകപക്ഷീയമായ ഗെയിമുകൾക്കാണ് തോൽപിച്ചത്. സ്കോർ: 21-12, 21-11. സമീർ വർമ ഫ്രാൻസിന്റെ ലൂക്കാസ് കൊർവീയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ: 21-13, 21-10. മിക്സഡ് ഡബിൾസിൽ സാത്വിക് സായ്രാജ്റാങ്കി റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം ഡെൻമാർക്കിന്റെനിക്കോളസ് നോർ-സാറ ത്യാഗെസെൻ സഖ്യത്തെയാണ് തോൽപിച്ചത്. സ്കോർ: 21-9, 22-20. രണ്ടാം റൗണ്ടിൽ മുൻ ലോകചാമ്പ്യൻ ലിൻ ഡാനാണ് സമീറിന്റെ എതിരാളി. രണ്ടാം റൗണ്ടിൽ പ്രണോയ് ബ്രസീലിന്റെ ഗോൾ കോയ്ലോയെ നേരിടും. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളായ സൈന നേവാളിനും പി.വി.സിന്ധുവിനും രണ്ടാം റൗണ്ടിലേയ്ക്ക് ബൈ ലഭിച്ചിട്ടുണ്ട്. മൂന്നാം സീഡായ സിന്ധു രണ്ടാം റൗണ്ടിൽ ഇൻഡൊനീഷ്യയുടെ ഫിറ്റ്റിയാനിയെയും പത്താം സീഡായ സൈന തുർക്കിയുടെ അലിയെ ഡെമിർബാഗിനെയും നേരിടും. Content Highlights:World BadmintonChampionship Prannoy Sameer Saina Sindhu
from mathrubhumi.latestnews.rssfeed https://ift.tt/2LLiqoc
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ