കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിൻവലിക്കാൻ സിസ്റ്റർ അനുപമയെ വിളിച്ച് സ്വാധിനിക്കാൻ ശ്രമിച്ചതിന് വൈദികൻ ജെയിംസ് എയിർത്തലിനെതിരെ പോലീസ് കേസെടുത്തു. കുറവിലങ്ങാട് പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാളുടെ പേരിൽ മരണഭയം ഉളവാക്കുന്ന രീതിയിൽ ഭീഷണിപ്പെടുത്തൽ, പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ സിഎംഐ സഭ നേരത്തെ നടപടിയെടുത്തിരുന്നു. കുര്യനാട് ആശ്രമത്തിന്റെ ചുമതലയിൽ നിന്ന് ഇടുക്കിയിലെ സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. ആശ്രമത്തിന്റെ പ്രിയോർ, സ്കൂളുകളുടെ മാനേജർ എന്നീ പദവികളിൽ നിന്നും ഇയാളെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഫാ. ജെയിംസ് സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ച് ബിഷപ്പിനെതിരായ കേസിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെടുകയും വൻവാഗ്ദാനങ്ങൾ നൽകുകയും ചെയ്തത്. 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്താകുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചയാളാണ് സിസ്റ്റർ അനുപമ. പത്തേക്കർ സ്ഥലവും മഠവുമായിരുന്നു സിസ്റ്റർ അനുപമയ്ക്ക് ജെയിംസ് എർത്തയിൽ വാഗ്ദാനം ചെയ്തത്. എന്നാൽ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു സംഭവത്തോടുള്ള ജലന്ധർ രൂപതാ സെക്രട്ടറിയുടെ പ്രതികരണം.
from mathrubhumi.latestnews.rssfeed https://ift.tt/2AkkU8q
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ