ഇ വാർത്ത | evartha
മെസിയുടെ കുഞ്ഞ് ആരാധകന്‍
ഫുട്‌ബോള്‍ മിശിഹായുടെ കളിക്കളത്തിലെ മാന്ത്രിക വിദ്യകളല്ല ഇപ്പോള്‍ ആരാധകര്‍ പങ്കുവയ്ക്കുന്നത് പകരം തങ്ങളുടെ ഹീറോ ഒരു കുഞ്ഞിനെ ലാളിക്കുന്ന മനോഹര നിമിഷങ്ങളാണ് എവിടെയും നിറഞ്ഞുനില്‍ക്കുന്നത്. ലാലിഗയിലെ ആറ് താരങ്ങളുടെ ജീവിതം ആസ്പദമാക്കി ആമസോണ്‍ തയ്യാറാക്കുന്ന സിക്‌സ് ഡ്രീംസ് എന്ന ഡോക്യുമെന്ററിയുടെ ചില ഭാഗങ്ങളാണ് വൈറലാകുന്നത്.
ബാഴ്‌സലോണയോട് റയല്‍ ബെറ്റിസ് പരാജയപ്പെട്ട ശേഷം ഡ്രസ്സിങ് റൂമിന് പുറത്തുനിന്നെടുത്ത വീഡിയോ ആണിത്. റയല്‍ ബെറ്റിസിന്‍ താരം ആന്ദ്രേസ് ഗോര്‍ഡാഡോ മെസ്സിയെ കാണാന്‍ ബാഴ്‌സയുടെ ഡ്രസ്സിങ് റൂമിനരികില്‍ എത്തുന്നു. ആന്ദ്രേസിന്റെ മകന്‍ മാക്‌സിമോ മെസിയുടെ കടുത്ത ആരാധകനാണ്. തന്റെ മകന് മെസിയെ കാണിച്ചുകൊടുക്കുന്നതാണ് വീഡിയോ.
മെസിയെ കണ്ടയുടന്‍ തന്നെ മാക്‌സിമോ ചാടി ഒക്കത്ത് കയറിയിരുന്നു. മെസിയുടെ തോളില്‍ കിടന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. തന്റെ മക്കളായ തിയോഗോയേയും മത്തിയാവുവിനേയും സിറോയേയും ലാളിച്ചും താലോലിച്ചും പരിചയമുള്ളതിനാല്‍ ഏതു കുട്ടികളേയും കൈയിലെടുക്കാന്‍ മെസ്സിക്ക് കഴിയുമെന്ന് വീഡിയോ വ്യക്തമാക്കുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OuaDJK
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ