അഞ്ച് വയസ്സുകാരിയെക്കൊണ്ട് സ്‌കൂട്ടർ ഓടിപ്പിച്ചു; അച്ഛന്റെ ലൈസൻസ് തെറിച്ചു - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018, ജൂലൈ 31, ചൊവ്വാഴ്ച

അഞ്ച് വയസ്സുകാരിയെക്കൊണ്ട് സ്‌കൂട്ടർ ഓടിപ്പിച്ചു; അച്ഛന്റെ ലൈസൻസ് തെറിച്ചു

മട്ടാഞ്ചേരി: ദേശീയപാതയിൽ അഞ്ച് വയസ്സുള്ള മകളെക്കൊണ്ട് സ്‌കൂട്ടർ ഓടിപ്പിച്ച പിതാവിന്റെ ലൈസൻസ് പോയി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാൻസിസാണ് കുടുങ്ങിയത്.ഞായറാഴ്ച രാവിലെ ഇടപ്പള്ളിയിലൂടെ രണ്ട് മക്കളെയും ഭാര്യയേയും കയറ്റി സ്‌കൂട്ടറിൽ പോകുകയായിരുന്ന ഇദ്ദേഹം. ഇടയ്ക്ക്, മുന്നിലിരുന്ന മകളെക്കൊണ്ട് സ്‌കൂട്ടർ ഓടിപ്പിക്കുകയായിരുന്നു. പിന്നാലെ വന്ന ഒരു വാഹനത്തിലിരുന്നയാൾ ഇത് ചിത്രീകരിച്ചു. അതിനു ശേഷം അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇത് വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടത്. വാഹനമോടിച്ച കുട്ടി യു.കെ.ജി. വിദ്യാർഥിയാണ്. ഷിബു ഫ്രാൻസിസിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ്‌ ചെയ്തതായി ജോ. ആർ.ടി.ഒ. ഷാജി മാധവൻ പറഞ്ഞു. ഇടപ്പള്ളി പോലീസും നടപടി ആരംഭിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2v4wIGJ
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages