കൊച്ചി: പെരുമ്പാവൂരിൽ ഡിഗ്രി വിദ്യാർഥിനി കൊല്ലപ്പെട്ടത്മോഷണം തടുക്കാൻ ശ്രമിച്ചപ്പോഴെന്ന് വിവരം. മുർഷിദാബാദ് സ്വദേശി ബിജു വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയുടെ മുത്തശ്ശിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചിരുന്നു. ഇത് തടുക്കാൻ ശ്രമിച്ചപ്പോഴാണ് ഡിഗ്രി വിദ്യാർഥിനിയായ നിമിഷയെ കഴുത്തറത്ത് കൊന്നത്. നിമിഷയുടെ മുത്തശ്ശിക്കും പിതൃസഹോദരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ ബിജു നേരത്തെ പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഇവിടെനിന്ന് പിരിച്ചുവിട്ടെന്നാണ് വിവരം. ഇതിനുശേഷം പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞിരുന്ന ഇയാൾ തിങ്കളാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് നിമിഷയുടെ വീട്ടിലെത്തിയത്. കൊല്ലപ്പെട്ട നിമിഷയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫോറൻസിക് ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നിമിഷയുടെ വീട്ടിലെത്തി പരിശോധന നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2NWpT0T
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ