പ്രതി കുറ്റം സമ്മതിച്ചു: കഴുത്തറുത്തത് മാല മോഷണം തടഞ്ഞതിന്‌ - NEWS 7 KERALA

LATEST NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

2018 ജൂലൈ 30, തിങ്കളാഴ്‌ച

പ്രതി കുറ്റം സമ്മതിച്ചു: കഴുത്തറുത്തത് മാല മോഷണം തടഞ്ഞതിന്‌

പെരുമ്പാവൂർ: വാഴക്കുളത്ത് വിദ്യാർഥിനിയെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് പിടിയിലായ ഇതരസംസ്ഥാന തൊഴിലാളി പോലീസിനോട് സമ്മതിച്ചു. മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ചെറുത്തതാണ് കൊലപാതകത്തിലേക്ക് വഴി വച്ചതെന്നും ഇയാൾ പറഞ്ഞു. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശി ബിജുവാണ് വാഴക്കുളം ഇടത്തിക്കാട് അന്തിനാട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷയെ കൊലപ്പെടുത്തിയകുറ്റത്തിന് പിടിയിലായത്. രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാനുള്ള ബിജുവിന്റെ ശ്രമം നിമിഷ തടഞ്ഞതോടെ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് ബിജു നിമിഷയുടെ കഴുത്ത് മുറിയ്ക്കുകയായിരുന്നു. അക്രമം ചെറുക്കാൻ വന്ന നിമിഷയുടെ പിതൃസഹോദരൻ ഏലിയാസിനെയും അയൽവാസിയെയും ബിജു ആക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിലെത്തിച്ചത്. ഇവരെത്തുമ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു നിമിഷ. ആശുപത്രിയിലെത്തിച്ച് അല്പസമയത്തിനകം മരണം സംഭവിച്ചു. ഓടി രക്ഷപെടാൻ ശ്രമിച്ച ബിജുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. റൂറൽ എസ്പി രാഹുൽ എസ് രാജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ബിജുവിനെ ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. കൃത്യം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. നിമിഷയുടെ വീടിന് സമീപത്താണ് ബിജു താമസിച്ചിരുന്നത്. ഒരു പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരനാണ് ഇയാൾ. content highlights:perumbavoor nimisha murder follow up


from mathrubhumi.latestnews.rssfeed https://ift.tt/2LSUu2o
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages