ന്യൂഡൽഹി: ആധാർ നമ്പർ ട്വീറ്റ് ചെയ്ത് വെല്ലുവിളിച്ച ട്രായ് ചെയർമാൻ ആർ.എസ് ശർമ്മയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ച് ഹാക്കർമാർ. ആധാറിനെതിരെ വിമർശനങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് ട്രായ് ചെയർമാൻ തന്റെ ആധാർ നമ്പർ ട്വീറ്റു ചെയ്ത് ഹാക്കർമാരെ വെല്ലുവിളിച്ചത്. തുടർന്ന്, മണിക്കൂറുകൾക്കുള്ളിൽ ശർമ്മയുടെ സ്വകാര്യ മൊബൈൽ നമ്പറും വാട്സാപ്പ് പ്രൊഫൈൽ ഫോട്ടോയും ബാങ്ക് വിവരങ്ങൾ മുതൽ സകലതും ഹാക്കർമാർ പുറത്താക്കി.ഒരു രൂപ നിക്ഷേപിച്ചതിന്റെ സ്ക്രീൻ ഷോട്ടും ഹാക്കർമാർ പുറത്തുവിട്ടു. വിവരങ്ങൾ പുറത്താക്കിയതിനു പിന്നാലെ ശർമ്മയുടെ ഗൂഗിൾ അക്കൗണ്ടിന്റെ പാസ്വേഡ് മാറ്റിക്കോളാനും ഹാക്കർമാർ ഉപദേശിക്കുന്നു. ശർമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് എത്തിക്കൽ ഹാക്കേർസ് അവകാശപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്. എസ്. കോഡും പുറത്തായതിനു പിന്നാലെ പേടിഎം, ഭീം ആപ്പ് എന്നിവയിലൂടെ ഐ.എം.പി.എസ് വഴിയാണ് നിക്ഷേപങ്ങൾ നടത്തിയത്.ഇവയ്ക്കു പുറമേ, ശർമ്മയുടെ വോട്ടർ ഐ.ഡി. നമ്പർ, എയർ ഇന്ത്യയുടെ സ്ഥിരം യാത്രാ ഐ.ഡി. തുടങ്ങിയവയും പുറത്തായി. എന്നാൽ ഈ വിവരങ്ങളൊന്നും തന്നെ ഉപദ്രവകാരികളല്ലെന്നും കൂടുതൽ മികച്ചത് പ്രതീക്ഷിക്കുന്നെന്നും ശർമ്മ പറഞ്ഞു. പുറത്തുവന്ന വിവരങ്ങളൊന്നും ആധാർ ഡേറ്റാബേസിൽ നിന്നുള്ളവയല്ലെന്ന് യു.ഐ.ഡി.എ.ഐ അവകാശമുന്നയിച്ചതിന് പിന്നാലെയാണ് ശർമ്മയുടെ പ്രസ്താവന വന്നത്. ആധാർ നമ്പർ ട്വീറ്റ് ചെയ്തു; ട്രായ് ചെയർമാന്റെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ പരസ്യമാക്കി Content Highlights:Hackers deposited 1 Rupee in TRAI chairman R S Sharma's bank account after posting Aadhaar challenge in Twitter
from mathrubhumi.latestnews.rssfeed https://ift.tt/2NX8rtj
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ