ന്യൂഡൽഹി:രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ. സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. തിങ്കളാഴ്ച മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. ഒരു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് അഞ്ച് ബേസിസ് പോയിന്റിനും 10 ബേസിസ് പോയിന്റിനും ഇടയിലാണ് വർധിപ്പിച്ചത്. അതായത് ഒരു വർഷം മുതൽ 10 വർഷം വരെയുള്ള വിവിധ നിക്ഷേപങ്ങൾക്ക് 0.05 ശതമാനം മുതൽ 0.1 ശതമാനം വരെയാണ് നിരക്ക് വർധന. ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.65 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി വർധിപ്പിച്ചു. രണ്ട് വർഷം മുതൽ മൂന്നു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.65 ശതമാനത്തിൽനിന്ന് 6.75 ശതമാനമായും മൂന്നു വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.7 ശതമാനത്തിൽനിന്ന് 6.8 ശതമാനമായും ഉയർത്തിയിട്ടുണ്ട്. അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.75 ശതമാനത്തിൽനിന്ന് 6.85 ശതമാനമായി. മുതിർന്ന പൗരൻമാരുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കും ആനുപാതികമായി ഉയർത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2AqpzFX
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ