പ്രളയ ബാധിത മേഖലകളിലെ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ഓഗസ്റ്റ് 22, ബുധനാഴ്‌ച

demo-image

പ്രളയ ബാധിത മേഖലകളിലെ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം

Responsive Ads Here
തിരുവനന്തപുരം:പ്രളയ ബാധിത മേഖലകളിലെ എല്ലാ ബാങ്ക് വായ്പകൾക്കും ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന സംസ്ഥാനതല ബാങ്കേഴ്സ് മീറ്റിലാണ് തീരുമാനം. ജൂലായ് 31 മുതലാണ് മൊറട്ടോറിയം ബാധകമാവുക. വിദ്യാഭ്യാസ ലോണുകൾക്ക് ആറ് മാസത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലേയും സർക്കാർ പ്രഖ്യാപിച്ച പ്രളയ ബാധിത പ്രദേശങ്ങളിലുള്ളവർക്കാണ് ഇളവ് അനുവദിച്ചത്. വായ്പ എടുത്തവർ ഇതിനായി പ്രത്യകം അപേക്ഷ സമർപ്പിക്കണമെന്ന് യോഗത്തിൽ തീരുമാനമായി. ദുരിതബാധിതർക്ക് ഈടില്ലാതെ 10,000 രൂപ വരെ ലോൺ അനുവദിക്കാനും കുടിശികയില്ലാത്ത കൃഷി വായ്പകൾ ദീർഘകാല വായ്പയായി മാറ്റാമെന്നും യോഗത്തിൽ തീരുമാനിച്ചു. കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം 18 മാസം വരെ നീട്ടാം. പ്രളയത്തിൽ ബാങ്ക് രേഖകളോ കാർഡുകളോ നഷ്ടമായിട്ടുണ്ടെങ്കിൽ അത് സൗജന്യമായി വീണ്ടും നൽകാനും യോഗത്തിൽ തീരുമാനമായി. content highlights:moratorium for bank loans for the people residing in the flooded area
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2MEGolz
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages