ഇ വാർത്ത | evartha
അന്നും ഇന്നും കേരളത്തെ ഞെട്ടിച്ച് സൗമ്യ
കേരളം അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ച സംഭവമായിരുന്നു പിണറായി പടന്നക്കരയിലെ കൂട്ടക്കൊല. ഒരു കുടുംബത്തിലെ നാലുപേരുടെ തുടര്‍മരണങ്ങള്‍, അതിലെ ദുരൂഹതകള്‍. മരണങ്ങള്‍ കൂട്ടക്കൊലപാതകങ്ങളാണെന്ന് തെളിഞ്ഞപ്പോള്‍ പ്രതിസ്ഥാനത്ത് കുടുംബാംഗമായ സൗമ്യയും.
സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ തിരക്കഥയൊരുക്കി ഓരോ കൊലപാതകവും സ്വാഭാവിക മരണമെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു സൗമ്യ ചെയ്തത്. ഒടുവില്‍ പോലീസിന്റെ അന്വേഷണത്തില്‍ മൂന്ന് മരണങ്ങളും കൊലപാതകങ്ങളാണെന്ന് തെളിഞ്ഞതോടെ സൗമ്യയ്ക്ക് രക്ഷയില്ലാതായി.
സ്വന്തം മകളെയും മാതാപിതാക്കളെയും ചോറിലും മീനിലും വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന് സൗമ്യ പോലീസിനോട് വെളിപ്പെടുത്തിയപ്പോള്‍ സമീപവാസികള്‍ക്ക് പോലും വിശ്വസിക്കാനായില്ല. ഇപ്പോഴിതാ വീണ്ടും കേരളത്തെ ഞെട്ടിച്ച വാര്‍ത്ത പുറത്തുവരുന്നു. കണ്ണൂരിലെ ജയിലില്‍ ആ സൗമ്യ എന്ന മുപ്പതുവയസ്സുകാരി ജീവനൊടുക്കിയിരിക്കുന്നു.
കാമുകനോടൊപ്പം ജീവിക്കാനായാണ് സൗമ്യ മകളെയും മാതാപിതാക്കളെയും ചോറില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. 2012 സെപ്റ്റംബര്‍ ഒന്നിനാണ് സൗമ്യയുടെ ഇളയമകള്‍ കീര്‍ത്തന മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെടുന്നത്.
കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നായിരുന്നു സൗമ്യയുടെ മൊഴി. എന്നാല്‍ 2018 ജനുവരിയില്‍ മൂത്തമകള്‍ ഐശ്വര്യയും, മാര്‍ച്ചില്‍ മാതാവ് കമലയും ഏപ്രിലില്‍ പിതാവ് കുഞ്ഞിക്കണ്ണനും മരണപ്പെട്ടു. ഒരേ രോഗലക്ഷണങ്ങളോടെ മൂന്നുപേരും അടുത്തടുത്ത മാസങ്ങളില്‍ മരണപ്പെട്ടത് നാട്ടുകാരില്‍ സംശയമുണര്‍ത്തി.
മൂന്ന് മരണങ്ങളും സംബന്ധിച്ച് സംശയം ബലപ്പെട്ടതോടെ കിണറിലെ വെള്ളത്തിലെ പ്രശ്‌നമാണെന്നായിരുന്നു സൗമ്യ അയല്‍വാസികളോട് പറഞ്ഞത്. ഇതിനിടെ കമലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശം ഉള്ളില്‍ചെന്നാണ് മരണം സംഭവിച്ചതെന്നും പോലീസിന് വ്യക്തമായിരുന്നു.
കിണറിലെ വെള്ളത്തില്‍ നിന്നാണ് വിഷം കലര്‍ന്നതെന്ന പ്രചരണത്തെ തുടര്‍ന്ന് വിദഗ്ധസംഘം കിണറില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവത്തിന്റെ ചുരുളഴിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ മരിച്ച ആറുവയസ്സുകാരിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തു. ഇതോടെയാണ് സൗമ്യയെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങിയത്.
ഈ സമയം ഛര്‍ദിയെത്തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നു. കേരളത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗമായ സൗമ്യയെ ആശുപത്രിയിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയില്‍ നിന്ന് ചിരിച്ചുകൊണ്ടാണ് സൗമ്യ വനിതാപൊലീസിനൊപ്പം പുറത്തേക്കുപോയത്.
ആദ്യം സഹകരിക്കാതിരുന്ന സൗമ്യ പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നാലുപേരെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചു. ഓരോ കൊലപാതകവും സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സൗമ്യ.
മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷംനല്‍കി. കാമുകനൊപ്പം ജീവിക്കാന്‍ എല്ലാവരെയും ഇല്ലാതാക്കിയെന്നും ഒറ്റക്കാണ് കൊല നടത്തിയതെന്നും സൗമ്യ ആവര്‍ത്തിച്ചു.പോലീസ്, ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചടുലമായ നീക്കങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവത്തില്‍ സൗമ്യയുടെ കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കണ്ണൂര്‍ വനിതാ സബ് ജയിലിലാണ് രാവിലെ 10 മണിയോടെ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ പരിസരത്തെ കശുമാവില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OXtlsK
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ