ഇ വാർത്ത | evartha
‘നമുക്ക് അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാമച്ഛാ’: കേരളത്തിലെ പ്രളയദുരിതത്തിന്റെ കാഴ്ചകള്‍ ടിവിയില്‍ കണ്ട് കരയുന്ന മറാത്തി ബാലന്‍: വീഡിയോ
കേരളത്തിലെ പ്രളയദുരിതത്തിന്റെ കാഴ്ചകള്‍ കണ്ടുകരയുന്ന ഒരു ബാലനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ‘ഐ അം മറാത്തി’ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ‘കേരളത്തിന്റെ അവസ്ഥയോടുള്ള ഏറ്റവും ‘pure’ ആയ ‘feelings’ എന്ന അടിക്കുറിപ്പോടെ സംവിധായിക അഞ്ജലി മേനോന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.
അടുത്തിരുന്ന അച്ഛന്‍ കേരളത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അവനു പറഞ്ഞു കൊടുക്കുകയാണ്. അവന്‍ ടിവി യില്‍ നിന്ന് നോട്ടം മാറ്റാതെ വിതുമ്പിക്കൊണ്ടേയിരുന്നു. ഇതിനിടയില്‍ ‘നമുക്ക് അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാമച്ഛാ’ എന്നു കൂടി പറയുന്നുണ്ടായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2MPFeDJ
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ