‘രാജ്യം വിടും മുൻപ് വിജയ് മല്യ മുതിർന്ന ബിജെപി നേതാക്കളെ കണ്ടിരുന്നു’ - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ഓഗസ്റ്റ് 25, ശനിയാഴ്‌ച

demo-image

‘രാജ്യം വിടും മുൻപ് വിജയ് മല്യ മുതിർന്ന ബിജെപി നേതാക്കളെ കണ്ടിരുന്നു’

Responsive Ads Here

ഇ വാർത്ത | evartha
‘രാജ്യം വിടും മുൻപ് വിജയ് മല്യ മുതിർന്ന ബിജെപി നേതാക്കളെ കണ്ടിരുന്നു’

.com/blogger_img_proxy/

വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടും മുമ്പ് മുതിർന്ന ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലണ്ടനിൽ ഇന്ത്യൻ ജേർണലിസ്റ്റുകളുമായുള്ള സെഷനിലാണ് രാഹുൽ ഈ ആരോപണം ഉന്നയിച്ചത്.

ഏതൊക്കെ നേതാക്കളെയാണ് മല്യ കണ്ടത് എന്ന് പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായതുമില്ല. രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. നീരവ് മോദിക്കും മെഹുൽ ചോക്‌സിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക ബന്ധമാണുള്ളത്.

അവർക്കെതിരെ യാതൊരു നടപടിയെടുക്കാത്തത് അതിനാലാണെന്നും രാഹുൽ പറഞ്ഞു. മല്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ജയിലുകളിലെ അവസ്ഥ വളരെ മാന്യമാണ്. നീതി എല്ലാ ഇന്ത്യക്കാർക്കും തുല്യമാകണമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ ജയിലുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി മല്യ വിദേശത്ത് കഴിയുന്നതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PB3QhY
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages