ഇ വാർത്ത | evartha
കേരളത്തിലേത് നാണംകെട്ട ജനതയെന്ന് അര്‍ണബ്; പൊങ്കാലയുമായി മലയാളികൾ
ന്യൂഡൽഹി: പ്രളയക്കെടുതിയെ തുടർന്നുണ്ടായ ദുരിതത്തിൽ നിന്ന് കരകയറാൻ നിൽക്കുന്ന കേരളത്തെ അധിക്ഷേപിച്ച് റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. കേരളത്തെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചർച്ചയിലാണ് അർണബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.
മലയാളികള്‍ നുണ പറയുകയാണെന്ന് സ്ഥാപിക്കാനായിരുന്നു അര്‍ണബ് ശ്രമിച്ചത്. വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയിഡ് ഏജന്റ്സുമാണെന്നായിരുന്നു അര്‍ണബിന്റെ വാക്കുകള്‍.
‘എന്തൊരു നാണക്കേടാണിത്, എന്തൊരു ഗൂഢാലോചനയാണിത്, എന്തൊരു വിലകുറഞ്ഞ പ്രവര്‍ത്തിയാണിത്. എനിക്ക് മനസ്സിലാവുന്നില്ല ഇതിലൂടെ അവര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന്. സ്വന്തം രാജ്യത്തെ മോശമാക്കുന്നതിനാണോ അവര്‍ക്ക് പണം ലഭിക്കുന്നത്. അവരേതെങ്കിലും സംഘത്തിന്റെ ഭാഗമാണോ. ആരാണ് അവര്‍ക്ക് ഫണ്ട് നല്‍കുന്നത്. വിഷയം എന്താണെന്ന് വച്ചാല്‍ ഇത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ്. മതപരമായ നുണകള്‍ പ്രചരിപ്പിക്കുകയാണ്.’ അര്‍ണബ് തുടര്‍ന്നു.
ആരാണ് നുണ പ്രചരിപ്പിക്കുന്നത് എന്ന് ചോദിച്ചായിരുന്നു അര്‍ണബ് പാനലിസ്റ്റുകള്‍ക്ക് നേരെ തിരിഞ്ഞത്. നിമിഷങ്ങള്‍ക്കകം അര്‍ണബിനെ ചീത്തവിളിച്ചും പരിഹസിച്ചുമുള്ള കമന്റുകളും ട്രോളുകളുമായി സോഷ്യല്‍മീഡിയ നിറഞ്ഞു. അര്‍ണബ് ബിജെപിയുടെയും മോദിയുടെയും വളര്‍ത്തുനായ ആണെന്നതു മുതല്‍ കേരളത്തിലെ തെരുവിലൂടെ നടക്കാനുള്ള ധൈര്യമുണ്ടോ എന്ന വെല്ലുവിളി വരെ കമന്റുകളില്‍ നിറയുകയാണ്. കൂടുതല്‍ കമന്റുകളും മലയാളത്തില്‍ തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NlOPzn
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ