ഇ വാർത്ത | evartha
വിക്കിപീഡിയയും തിരുത്തി: കേരളത്തിനെതിരെ ആസൂത്രിതമായി ചിലര്‍ സംഘടിത നീക്കം നടത്തുന്നതിന് തെളിവുകള്‍ പുറത്ത്
കേരളത്തിനെതിരെ ആസൂത്രിതമായി ചിലര്‍ സംഘടിത നീക്കം നടത്തുന്നതിന് തെളിവുകള്‍ പുറത്ത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വിക്കിപീഡിയ പോലും തിരുത്തി പ്രചാരണം അഴിച്ചു വിടുകയാണ്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒരു സഹായവും നല്‍കിയില്ലെന്നാണ് രേഖപ്പെടുത്തിയിരുന്നുത്.
രണ്ടു ദിവസം മുമ്പ് സമാനമായ പ്രസ്താവന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ നടന്നപ്പോള്‍ കേരളം പത്തു പൈസ പോലും ധനസഹായം നല്‍കിയില്ലെന്ന വിവാദ പ്രസ്താവനയാണ് ശ്രീധരന്‍ പിള്ള നടത്തിയത്.
ഗുജറാത്ത് ഭൂകമ്പം, തമിഴ്‌നാട് പ്രളയം, ഉത്തരാഖണ്ഡ് പ്രളയം തുടങ്ങിയ നിരവധി ദുരന്തങ്ങള്‍ക്ക് കേരള ജനത കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സഹായങ്ങള്‍ നല്‍കിയിരുന്നു. ഉത്തരാഖണ്ഡ് പ്രളയബാധിതര്‍ക്ക് കേരളം രണ്ട് കോടി രൂപ ധനസഹായം നല്കിയിരുന്നു. വിക്കിപീഡിയയിലും അതിന്റെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തെ മന:പൂര്‍വം കരിവാരിതേക്കാനും തകര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി കേരളം നല്‍കിയ സഹായങ്ങള്‍ വിക്കിപീഡിയയില്‍ നിന്നും എഡിറ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ എണ്ണി പറഞ്ഞ് ഡോ. നെല്‍സണ്‍ ജോസഫും രംഗത്ത് വന്നു. കേരളത്തിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് തെളിവുകള്‍ നിരത്തി അദ്ദേഹം വ്യക്തമാക്കുന്നു. 2013ല്‍ ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ കേരളം ഒരു രൂപ പോലും സഹായം നല്‍കിയില്ലെന്ന് പറഞ്ഞ് കെ. സുരേന്ദ്രന്‍ ഇട്ട പോസ്റ്റിനെക്കുറിച്ചാണ് നെല്‍സണ്‍ പറഞ്ഞ് തുടങ്ങുന്നത്. കേരളം അന്ന് സഹായിച്ചത് തനിക്ക് ഉറപ്പുണ്ടായിരുന്നു.
രണ്ട് ദിവസം മുമ്പ് ചിലര്‍ ഇത്തരം പ്രചാരണം നടത്തിയപ്പോള്‍ വിക്കപ്പീഡിയ നോക്കി കേരളത്തിന്‍റെ സഹായത്തെപ്പറ്റി ഉറപ്പാക്കിയിരുന്നു. രണ്ട് കോടി രൂപ കേരള സര്‍ക്കാര്‍ നല്‍കിയതായും കൂടാതെ മന്ത്രിമാരടക്കമുള്ളവർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസമായി നൽകിയെന്നുമുള്ള വിവരങ്ങള്‍ അന്ന് ലഭിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ വിക്കിപീഡിയ നോക്കിയപ്പോള്‍ അത്തരം വിവരങ്ങള്‍ നീക്കം ചെയ്തതായി കണ്ടു.
വീണ്ടും പരിശോധിച്ചപ്പോള്‍ ഓഗസ്റ്റ് 23നാണ് അത് നീക്കം ചെയ്തതെന്ന് വ്യക്തമായി. ഇത്തരം പരാമര്‍ശങ്ങള്‍ വരുമ്പോള്‍ സാധാരണക്കാര്‍ ആദ്യം സംശയം തീര്‍ക്കുന്നത് വിക്കിപീഡിയ നോക്കിയാണ്. കേരളത്തെ ഇത്തരത്തിൽ ദ്രോഹിച്ചും കരിവാരിത്തേച്ചും ഇവർക്കെന്താണു കിട്ടുന്നതെന്നെനിക്കറിയില്ല എന്ന് പറഞ്ഞാണ് നെല്‍സണിന്‍റെ കുറിപ്പ് അവസാനിക്കുന്നത്. തന്‍റെ നിരീക്ഷണങ്ങളെ തെളിയിക്കുന്ന സക്രീന്‍ഷോട്ടുകളും നെല്‍സണ്‍ നല്‍കിയിട്ടുണ്ട്.
https://m.facebook.com/Dr.Nelson.Joseph/posts/2229301287093798
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NhsdzR
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ