ഇ വാർത്ത | evartha
കേരളത്തിനുള്ള ‘സൗജന്യ അരി’യില്‍ വാക്ക് പാലിക്കാതെ മോദി സര്‍ക്കാര്‍
കേരളത്തിലെ പ്രളയബാധിത മേഖലയില്‍ വിതരണം ചെയ്യുന്നതിന് അനുവദിച്ച അരി സൗജന്യമാക്കി ഉത്തരവിറക്കാതെ കേന്ദ്ര സര്‍ക്കാര്‍. അനുവദിച്ച അരി സൗജന്യമാക്കണമെന്നും 60,455 മെട്രിക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും കത്തയച്ചിട്ടുണ്ട്.
പ്രളയത്തില്‍ വലയുന്ന കേരളത്തിന് ഒരു മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം 89,540 മെട്രിക് ടണ്‍ അരി സംസ്ഥാനത്തിന് അനുവദിച്ചു.
അനുവദിച്ച അത്രയും അരി തന്നില്ലെങ്കിലും തന്ന അരിയ്ക്ക് കിലോ 25 രൂപ വീതം കേന്ദ്രഭക്ഷ്യവകുപ്പ് കേരളത്തോട് വില ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ ഈ സംഭവം പുറത്തറിയുകയും ജനരോക്ഷം രൂപപ്പെടുകയും ചെയ്തതോടെ കേരളത്തിന് അരി സൗജന്യമാക്കി കൊണ്ടുള്ള ഉത്തരവിറക്കുമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാമന്ത്രി രാം വില്വാസ് പാസ്വാന്‍ അറിയിച്ചു. എന്നാല്‍ ഇത്രയും ദിവസമായിട്ടും ഈ ഉത്തരവ് ഇറങ്ങിയിട്ടില്ല.
അതേസമയം പ്രളയം രൂക്ഷമാകുകയും ലക്ഷക്കണക്കിനാളുകള്‍ ക്യാംപിലെത്തുകയും ചെയ്തതോടെ കൂടുതല്‍ അരി വേണമെന്ന് കേരളം ആവശ്യപ്പെടുന്നു. തന്ന അരി സൗജന്യമായിരിക്കണമെന്നും പിന്നീട് കേരളത്തിനുള്ള കേന്ദ്രഫണ്ടില്‍ നിന്നും ഈ തുക പിടിക്കരുതെന്നും കേരളം പ്രധാനമന്ത്രിയോടും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തോടും അപേക്ഷിച്ചിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Mxxx5J
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ