വെള്ളപ്പൊക്കം: സ്വര്‍ണ ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായേക്കും - NEWS 7 KERALA

LATEST NEWS

Home Top Ad

Responsive Ads Here

Post Top Ad

2018, ഓഗസ്റ്റ് 22, ബുധനാഴ്‌ച

demo-image

വെള്ളപ്പൊക്കം: സ്വര്‍ണ ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായേക്കും

Responsive Ads Here
കോഴിക്കോട്: വെള്ളപ്പൊക്ക ദുരിതത്തിൽനിന്ന് കരകയറാൻ സ്വർണം വിൽക്കുകയോ പണയം വെയ്ക്കുകയോ ചെയ്യുന്നതുമൂലം സ്വർണ ഉപഭോഗത്തിൽ വൻ ഇടിവുണ്ടാകാനിടയുണ്ടെന്ന് വിലയിരുത്തൽ. അടിയന്തര സാഹചര്യം നേരിടാനും വീടുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും മലയാളികൾ കൂട്ടത്തോടെ സ്വർണം വിൽക്കുകയോ പണയം വെയ്ക്കുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്. സ്വർണ പണയ മേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവിടങ്ങളിൽ വൻതോതിൽ പണയ സ്വർണമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികമായുള്ള ജ്വല്ലറികളിലും സ്വർണം വിൽക്കാനെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായേക്കും.ഓണം, വിവാഹ സീസൺ എന്നിവയായതിനാൽ സാധാരണ നിലയിൽ മികച്ച കച്ചവടം നടക്കേണ്ട സമയമാണിത്. 2017ലെ കണക്കുപ്രകാരം 594 ടൺ സ്വർണമാണ് രാജ്യത്ത് വിറ്റഴിഞ്ഞത്. ഇതിൽ കേരളത്തിന്റെ മാത്രം വിഹിതം 106 ടൺ ആയിരുന്നു. അതായത് ശരാശരി 18 ശതമാനം. സെപ്റ്റംബർ ഡിസംബർ പാദത്തിലാണ് 60 ശതമാനം സ്വർണ വില്പനയും നടക്കുന്നത്. അതിനാൽതന്നെ വരും പാദത്തിലും സ്വർണ ഉപഭോഗത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. മുത്തൂറ്റ് ഫിനാൻസ് 27,219.96 കോടി രൂപയുടെ സ്വർണ വായ്പയാണ് 2017 സാമ്പത്തിക വർഷത്തിൽ നൽകിയിട്ടുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 10.4 ശതമാനമാണ് വർധന.
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2LfxiHb
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Pages